???? ?????????, ????? ?????, ??????? ????????????, ????? ????? ??????? ????????????? ???????????

ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ സയൻസ്​ ഫിക്ഷനേയല്ല; സംവിധായകൻ സംസാരിക്കുന്നു

മൂൺഷോട്ട് എൻറർടൈൻമ​​​െൻറിൻെറ ബാനറിൽ സന്തോഷ് ടി കുരുവിള നിർമിച്ചു രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംവിധാനം ചെയ്ത ചിത്രമാണ് ‘ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ 5.25’. സൗബിനും സുരാജ് വെഞ്ഞാറമൂടും കേന്ദ്ര കഥാപാത്രങ്ങളായി വരുന ്ന ഈ ചിത്രത്തെക്കുറിച്ച് സംവിധായകൻ രതീഷ് ബാലകൃഷ്ണൻ പൊതുവാൾ മാധ്യമവുമായി സംസാരിക്കുന്നു.


ഒരച്ഛനും മകനും അവർക്കിടയിലെ ഒരു റോബോട്ട്​ അഥവാ ഹ്യൂമനോയിഡുമാണല്ലേ ഇൗ സിനിമയുടെ ഇതിവൃത്തം?

= ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ 5.25 എന്റെ ആദ്യത്തെ സിനിമയാണ്. ഈ പറഞ്ഞ പോലെ ഒരു അച്ഛനും മകനും അവർക്ക് ഇടയിലെ ഒരു ഹ്യുമനോ യിഡും, ഇവരിലൂടെ പറയാൻ ശ്രമിച്ച കാര്യങ്ങൾ ആണ് ഈ സിനിമ. അത്‌ ​പ്രേക്ഷകരിലേക്കെത്തിക്കാനും അതിലെ തമാശകൾ അവർക്ക് ഇ ഷ്ടപ്പെട്ടു എന്നതും ഏറെ സന്തോഷം നൽകുന്നു.

സംവിധായകൻ രതീഷ് ബാലകൃഷ്ണൻ പൊതുവാൾ

< strong>തികച്ചും വ്യത്യസ്​തമായ ഈ ഒരു പ്രമേയത്തിലേക്ക്​ എങ്ങനെയാണ് എത്തിയത്​.?

= ആദ്യ സിനിമ ചെയ്യുമ്പോൾ ത ികച്ച​ും വ്യത്യസ്തമായ ഒരു പ്രമേയമായിരിക്കണമെന്ന്​ താൽപര്യമുണ്ടായിരുന്നു. നമുക്കാണെങ്കിൽ വീട്ടിലെ ചുറ്റുപാ ടിൽ നിന്നും അയൽപക്കങ്ങളിലെ ജീവിതസാഹചര്യങ്ങളിൽ നിന്നും പ്രായമായ മനുഷ്യ​രുടെ ജീവിതാവസ്‌ഥകളെ കുറിച്ച് കുറേ കാ ര്യങ്ങൾ മനസ്സിലായിട്ടുണ്ട്. അവരെ നോക്കാൻ മക്കൾക്ക് താൽപ്പര്യം ഉണ്ടായിട്ടും ജീവിതസാഹചര്യങ്ങൾ കൊണ്ട് നോക്കാൻ പറ്റാതെ പോകുന്ന ചില അവസ്​ഥകളുണ്ട്​. അത്തരം കാഴ്ചകളിൽ നിന്നാണ് ഈ ഒരു പ്രമേയം വന്നത്. വാർധക്യത്തിലെത്തിയ ആളുകളെ സംബന്ധിച്ചിടത്തോളം ഒരു ഹോം നേഴ്സിൽ ഒക്കെ അവർക്ക് സെറ്റ് ആകാൻ വലിയ ബുദ്ധിമുട്ട് ആയിരിക്കും. അത്തരമൊരു സാഹചര് യത്തിൽ അവർക്കായി ഒരു ഹ്യുമനോയിഡിനെ എത്തിച്ചാൽ എങ്ങനെയിരിക്കും എന്നത്​ ഹാസ്യത്തി​ൻെറ മേമ്പൊടിയിൽ അവതരിപ്പി ക്കാൻ പറ്റിയ ഒന്നാണ്. അങ്ങനെയൊരു ആലോചനയിലാണ്​ ഈ സിനിമ പിറന്നത്​.

ഹ്യൂമനോയിഡിനെ കുറിച്ചുള്ള വിശദമായ ഒരു പഠനം ആവശ്യമ ായി വന്നില്ലേ?

= ഹ്യൂമനോയിഡിനെ കുറിച്ച് പഠിക്കാൻ കുറച്ചുസമയം എടുത്തിരുന്നു.അതിന്റ രൂപമൊക്കെ കൽപ ച െയ്​തെടുക്കാൻ രണ്ട്​ മൂന്ന്​ വർഷത്തെ പ്രയത്നമൊക്കെ ആവശ്യമായി വന്നു.

സ്ക്രീനിൽ കണ്ട ആ റോബോട്ടിനു പുറകിലെ രഹസ്യമെന്താണ്​..?

= ഈ സിനിമക്ക് വേണ്ടി റോബോട്ടിനെ അഥവാ ഹ്യുമനോയിഡിനെ ഉണ്ടാക്കിയതിന് പുറകിൽ ഒന്നു രണ്ട് പ്രോസസ്സുകൾ നടന്നിട്ടുണ്ട്. റിമോട്ട്‌ വഴി വർക്ക് ചെയുന്ന റോബോട്ട് ആണ് ഒന്ന്. മറ്റൊന്ന് റോബോട്ടിന്റെ ഒരു കോസ്റ്റ്യും കൊടുത്തു കൊണ്ടാണ് നമ്മൾ എടുത്തിരിക്കുന്നത്. പിന്നെ ഉള്ളത് vfx ആണ്. ഈ മൂന്നു കാര്യങ്ങൾ ചേർന്നാണ്​ സ്ക്രീനിൽ കാണുന്ന ഈ ഒരു റോബോട്ട് ഉണ്ടായത്.

ആൻഡ്രോയ്ഡ് കുഞ്ഞപ്പനിൽ എത്തിയപ്പോഴേക്കും സുരാജ് വെഞ്ഞാറമൂട് ഒരു തഴക്കം വന്ന നടനായി കഴിഞ്ഞല്ലോ?

= ഞാൻ നേരിട്ട് സുരാജിനെ സമീപിക്കുന്നതിന് മുമ്പേ അദ്ദേഹത്തിന്​ ഈ സ്‌ക്രിപ്റ്റിനെക്കുറിച്ച്​ അറിയാമായിരുന്നു. നേരത്തേ തന്നെ സുരാജിന്​ താൽപര്യവുമുണ്ടായിരുന്നു. കഥ പറഞ്ഞപ്പോഴേ ആൾ ഹാപ്പിയായി. അദ്ദേഹത്തിന്റെ മറ്റു സിനിമകളുടെ ഷൂട്ട് നടക്കുമ്പോഴും സമാന്തരമായി ഈ സിനിമയ്ക്ക് ആവശ്യമായ ഹോംവർക്കുകൾ നടത്തുന്നുണ്ടായിരുന്നു. ആ സമയത്ത് ഞങ്ങൾക്കിടയിൽ ഫോൺ വഴി കമ്മ്യൂണിക്കേഷനുമുണ്ടായിരുന്നു. സുരാജിൻെറ അച്ഛന്റെ മാനറിസങ്ങൾ ഇമിറ്റേറ്റ് ചെയ്താൽ ഈ കഥാപാത്രത്തിന്​ പൂർണത വരുമെന്നും കക്ഷി തന്നെയാണ്​ നമ്മളോട്​ പറഞ്ഞത്​. അങ്ങനെ കഥാപാത്രത്തിലേക്ക്​ എത്തിച്ചേരാൻ സുരാജിന്​ എളുപ്പം കഴിഞ്ഞു.

സൗബിനും സുരാജ് വെഞ്ഞാറമൂടും. കഴിവുതെളിയിച്ച രണ്ടു പ്രതിഭകൾ ഒരേ സിനിമയിൽ എത്തുമ്പോൾ അവരെ എങ്ങനെയാണ്​ കൈാര്യം ചെയ്​തത്​?

= രണ്ടുപേരും വളരെ പ്രൊഫഷണലായ നടന്മാരാണ്. ഏതുതരത്തിലുള്ള കഥാപാത്രങ്ങൾ തങ്ങൾക്ക്​ ചെയ്യാൻ കഴിയും പ്രേക്ഷകർ തങ്ങളിൽ നിന്ന്​ എന്താണ്​ പ്രതീക്ഷിക്കുന്നത്​ തുടങ്ങിയ സകല കാര്യങ്ങളെക്കുറിച്ച​ും വളരെ വ്യക്തതയുള്ളവരാണ് അവർ രണ്ടുപേരും. ഒരു സംവിധായകനെന്ന നിലയിൽ ഇവരെ ഹാൻഡിൽ ചെയ്യുക, ഇവരുടെ കൂടെ വർക്ക് ചെയ്യുക എന്നതൊക്കെ വളരെ എളുപ്പമായിരുന്നു. തൻെറ കഥാപാത്രം എങ്ങനെയാണ്​ പെർഫോം ചെയ്യേണ്ടതെന്ന കാര്യത്തിൽ സൗബിന്​ വളരെ വ്യക്​തമായ ധാരണയുണ്ട്. സ്ക്രിപ്റ്റ് മുഴുവനായി പഠിച്ച ശേഷമാണ്​ സൗബിൻ അഭിനയിച്ചത്​. ഷൂട്ടിന്​ ശേഷമുള്ള തുടർ വർക്കുകൾ പോലും സൗബിന് കൃത്യമായി അറിയാം.

നായികയായി അരുണാചൽ സ്വദേശി കെൻഡി സിർദോയെ എങ്ങനെ കണ്ടെത്തി?

= നായികയായ ജാപ്പനീസ് കഥാപാത്രത്തെ ചെയ്യാൻ ഞങ്ങൾ ഒരുപാട് പേരെ നോക്കിയിരുന്നു. ഷൂട്ട് തുടങ്ങുന്നതിന് രണ്ടാഴ്ച്ച മുമ്പ്​ നായികക്കായി ​അന്വേഷണത്തിലായിരുന്നു. പുറത്തുള്ള പല ഏജൻസികളും വഴി നിരവധി അന്വേഷണങ്ങൾ നടത്തി. അതിനിടയിലാണ്​ ചെന്നൈയിലുള്ള ഒരു സുഹൃത്ത് വഴി ഈ കുട്ടിയെ കുറിച്ച് ഞങ്ങൾ അറിയുന്നത്. ആസാം കേന്ദ്രമായ ഫിലിം മെയ്ക്കർ ആണ് കക്ഷി. അങ്ങനെ കൊച്ചിയിൽ നടന്ന ഓഡിഷനിൽ കെൻഡി പങ്കെടുത്തു. ഒാഡിഷൻ കഴിഞ്ഞപ്പോൾ ഞങ്ങൾക്കൊരു കാര്യം ബോധ്യമായി. വളരെയധികം ഹാർഡ് വർക്ക് ചെയ്യുന്ന കുട്ടിയാണ് അവർ എന്ന്. പിന്നെ മറ്റൊരു ചോയ്​സ്​ തേടി പോകേണ്ടി വന്നില്ല. ഈ സിനിമയ്ക്ക് ആണെങ്കിൽ ഇത്തിരി കഠിനാധ്വാനവും ആവശ്യമാണ്​. മലയാളം പഠിച്ചെടുക്കാൻ അത്യാവശ്യം നല്ല ഹോംവർക്ക് അത്യാവശ്യമായിരുന്നു. അവർ ഒരു ആക്റ്റിംഗ് സ്റ്റുഡൻറ് കൂടി ആയതുകൊണ്ട് ഈ വേഷം ചെയ്യാൻ പറ്റും എന്ന വിശ്വാസം ഞങ്ങൾക്കുമുണ്ടായിരുന്നു. ഡയലോഗുകൾ മൊത്തം പ്രിൻറ് എടുത്ത് പഠിച്ച ശേഷമാണ് ലൊക്കേഷനിൽ വരിക. അവർ വളരെ നന്നായി അത്​ ചെയ്തു.

എങ്ങനെയാണ്​ ലൊക്കേഷൻ റഷ്യയും പയ്യന്നൂരുമായത്​ ?

= നല്ല അനുഭവമായിരുന്നു അതൊക്കെ. പുറത്തു ഒരു പത്തു പതിനഞ്ചു ദിവസം ഷൂട്ട് ഉണ്ടായിരുന്നു. കാലാവസ്ഥ തണുപ്പ് ആയിരുന്നു. ഏഴ്​ പേർ മാരതമടങ്ങുന്ന ചെറിയ ഒരു ക്രൂവുമായാണ്​ ഞങ്ങൾ റഷ്യക്ക്​ പോയത്​. ബാക്കി എല്ലാവരും അവിടെ നിന്നുള്ളവരായിരുന്നു. റഷ്യയിൽ വളരെ കുറഞ്ഞ ചെലവിൽ ഷൂട്ട്​ ചെയ്യാനായി. പയ്യന്നൂർ ഞാൻ ജനിച്ചു വളർന്ന സ്ഥലമാണ്​. എനിക്കറിയാവുന്ന ഇടം. എനിക്ക് പരിചിതമായ ചുറ്റുവട്ടത്തിൽ തന്നെയാണ് ഷൂട്ട് ചെയ്തത്.

മറ്റ് ഏതൊരു ഭാഷയിലും സാധ്യത ഉണ്ടായിരുന്ന കഥയാണ് ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ. താങ്കളെപ്പോലെ ബോളിവുഡ് സിനിമകളിൽ പ്രവർത്തിക്കുന്ന ഒരാൾ എന്നിട്ടും എന്തുകൊണ്ട് ഈ സിനിമ മലയാളത്തിൽ ചെയ്തു?

= മലയാള സിനിമയിൽ അസിസ്റ്റൻറ് ആർട്ട് ഡയറക്ടറായാണ്​ ഞാൻ ആദ്യമായി വരുന്നത്. സദാനന്ദന്റെ സമയം, സി.ഐ.ഡി മൂസ തുടങ്ങിയ സിനിമകൾ ആയിരുന്നു അത്. മലയാള സിനിമയിൽ സജീവമാകണം സംവിധാനം ചെയ്യണം എന്ന ആഗ്രഹം കൊണ്ട് തന്നെയാണ് ഈ സിനിമകളിലെക്ക് വന്നത്. നമ്മുടെ ചില സാഹചര്യങ്ങൾ കൊണ്ടും, ചില താൽപര്യം കൊണ്ടും ബോളിവുഡ് സിനിമകളിൽ എത്തപ്പെട്ടു എന്നേയുള്ളു. ഒരു സിനിമ ചെയ്യുമ്പോൾ നമുക്ക് ഏറ്റവും പരിചയമുള്ള കഥാപാത്രങ്ങളെ/ചുറ്റുപാടുകളെ കാണിക്കാൻ ആയിരിക്കും നമുക്ക് താൽപര്യം. ‘ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ’ എന്ന കഥ നമുക്ക് ഏത് ഭാഷയിൽ വേണമെങ്കിലും എടുക്കാം. പക്ഷേ, കേരളത്തിൻെറ പശ്ചാത്തലത്തിൽ, നമുക്ക് കുറേക്കൂടി സുരക്ഷിതമായ ഒരിടത്തു നിന്നുകൊണ്ട്​കഥ പറയുന്നതായിരിക്കും കുറെക്കൂടി എളുപ്പം എന്നതുകൊണ്ടാണ് മലയാളത്തിൽ തന്നെ ഞാൻ ഈ സിനിമ എടുത്തത്. അറിയുന്ന ഒരു പശ്ചാത്തലത്തിൽ ഒരു റോബോട്ടിനെ പ്ലേസ് ചെയ്യുക എന്നത് മാത്രമേ ഉണ്ടായിരുന്നുള്ളൂ. അത് എനിക്ക് മറ്റ് ഭാഷകളിൽ സിനിമ ചെയ്യുന്നതിനേക്കാൾ കുറേക്കൂടി എളുപ്പമായി.

യുക്തിക്ക് നിരക്കാത്ത സിനിമകൾ സ്വീകരിക്കാത്ത മലയാളികളുടെ മുന്നിലേക്ക് യുക്തിസഹമായ രീതിയിൽ ആൻഡ്രോയ്ഡ്നെ കൊണ്ടുവരിക എന്നത് വെല്ലുവിളി ആയിരുന്നില്ലേ?

= സത്യത്തിൽ എനിക്ക് അത്തരത്തിൽ ഒട്ടും ആശങ്കയിലായിരുന്നു. ഒന്നാമത് ഈ ഒരു കൺസെപ്റ്റ് യുക്തിക്ക് നിരക്കാത്തതാണെന്ന് എനിക്ക് ഒരിക്കലും തോന്നിയിട്ടില്ല. കാരണം ഈ ടെക്നോളജിക്ക് ഒരു പ്രത്യേകത ഉണ്ട്. ആദ്യത്തെ ഒന്ന് രണ്ട് നോട്ടങ്ങളിലോ അല്ലെങ്കിൽ ഒന്ന് രണ്ട് ദിവസങ്ങളിലോ മാത്രമേ നമുക്ക് അത് ആവശ്യമില്ല എന്ന് തോന്നുകയുള്ളൂ. പിന്നെ ഓട്ടോമാറ്റിക്കലി അത് നമ്മുടെ ഭാഗമായോ നമ്മൾ അതിൻറെ ഭാഗമായോ മാറും. വളരെ പെട്ടന്ന് ആണ് അത് സംഭവിക്കുന്നത്. ഈ റോബോട്ട് എന്ന് പറയുന്ന സംഭവം ലോകത്ത് ഉണ്ടെന്നും അത് പല കാര്യങ്ങൾക്കും ഉപയോഗിക്കുന്നുവെന്നും എല്ലാവർക്കുമറിയാം. അതുകൊണ്ട് തന്നെ അതിൽ വലിയ അതിശയോക്തിയില്ല എന്ന രീതിയിലാണ് ഞാനതിനെ അപ്രോച്ച്​ ചെയ്തത്. ഈ കഥ പറയുമ്പോൾ നമ്മൾ, റോബോട്ട് എന്താണ്​ എന്ന ഇൻട്രൊഡക്ഷൻ ഒന്നും കൊടുത്തിട്ടില്ല. ഒരു റോബോട്ട് ഉണ്ട് എന്ന വ്യക്തമായ വിശ്വാസത്തിലൂടെയാണ് കഥ പറയുന്നത്. ആളുകൾ സ്വീകരിക്കില്ല എന്ന പേടി ഒന്നും ഇല്ലായിരുന്നു.

ഒരു സയൻസ്- ഫിക്ഷൻ ചിത്രമാണെങ്കിലും തമാശകളും വൈകാരിക നിമിഷങ്ങളുമെല്ലാം ചേർന്ന് പ്രേക്ഷകരെ സ്പർശിക്കാൻ സാധിച്ചു അല്ലെ ഈ ചിത്രത്തിന്?

= ഈ സിനിമയിൽ നിന്ന് നമ്മൾ തുടക്കത്തിലെ ഒഴിവാക്കിയ വാക്കാണ് സയൻസ് ഫിക്ഷൻ എന്നത്​. ഈ സിനിമയെ ആ രീതിയിൽ കണ്ടിട്ടേ ഇല്ല. റോബോട്ട് എന്നതിനെ ഒരു വ്യക്തിയായാണ്​ കണ്ടിരിക്കുന്നത്​. ഒരു മനുഷ്യനാണ് ഈ റോബോട്ടിന് പകരം എങ്കിൽ എങ്ങനെയായിരിക്കും ഈ കഥ സംഭവിക്കുക എന്ന് ചിന്തിച്ചു കൊണ്ട് തന്നെയാണ് രൂപകൽപ്പന ചെയ്യുന്നതും. ഒരിക്കലും ഒരു സയൻസ് ഫിക്ഷനിലേക്ക്​ കൊണ്ടുപോയിട്ടില്ല.

താങ്കളെ കുറിച്ചു കൂടി പറയുമോ...?

= ഞാൻ ജനിച്ചതും വളർന്നതും പയ്യന്നൂരാണ്. ആർട്ട് ഡയറക്ഷനിലൂടെയാണ് ആദ്യമായി സിനിമയിലേക്ക് വന്നത്​. അതിനുശേഷം മുബൈയിലേക്ക് പോയി. അവിടെ സിനിമകൾ, പരസ്യങ്ങൾ ഒക്കെയായി തിരക്കിലായി. പ്രൊഡക്ഷൻ ഡിസൈനർ ആയാണ് വർക്ക് ചെയ്തത്. ഞാനവിടെ ‘ഇങ്കുലാബ് സിന്ദാബാദ് എന്ന പേരിൽ ഒരു പ്രൊഡക്ഷൻ കമ്പനി നടത്തുന്നുണ്ടായിരുന്നു. അടിസ്ഥാനപരമായി ഞാനൊരു പ്രൊഡക്ഷൻ ഡിസൈനർ ആണ്. ആ സമയത്തും സംവിധാനം പഠിച്ചു കൊണ്ടിരിക്കുകയായിരുന്നു. കൃത്യമായ ഒരു സമയം വത്ത്​ ഇപ്പോഴാണ്​. അങ്ങനെ ഒരു സിനിമ ചെയ്യാൻ ഇപ്പോൾ സാധിച്ചു

Tags:    
News Summary - Android Kunjappan is not a science fiction Director Ratheesh Balakrishnan Pothuval

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.