സക്കറിയ ജോക്കാട്ടെയുടെ രാജ്യോത്സവ അവാർഡ് തുക സേവന സംഘടനകൾക്ക്

മംഗളൂരു: രാജ്യോത്സവ അവാർഡ് ജേതാവായ സംരംഭകൻ സക്കറിയ ജോക്കാട്ടെ തനിക്ക് ലഭിച്ച അഞ്ചു ലക്ഷം രൂപ അഞ്ചു സേവനസംഘടനകൾക്ക് സംഭാവന ചെയ്യുമെന്ന് അറിയിച്ചു.

മംഗളൂരുവിലെ, മാനസിക വെല്ലുവിളി നേരിടുന്നവർക്കുള്ള സാനിധിയ റെസിഡൻഷ്യൽ സ്‌കൂൾ, ബോണ്ടേലിലെ സ്‌നേഹദീപ് എച്ച്.ഐ.വി പോസിറ്റിവ് ചൈൽഡ് കെയർ സെന്റർ, തലപ്പാടിയിലെ സ്‌നേഹാലയ ഡീ അഡിക്ഷൻ സെന്റർ, എം ഫ്രണ്ട്‌സ് ചാരിറ്റബ്ൾ ട്രസ്റ്റിന്റെ ലേഡി ഗോഷെൻ കാരുണ്യ പദ്ധതി, കവലക്കാട്ടെ ഹിദായ കോളനിയിലെ, ശാരീരിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ സെന്റർ എന്നിവക്കാണ് ലക്ഷം രൂപ വീതം നൽകുക.

മംഗളൂരുവിൽ സക്കറിയ ജോക്കാട്ടെ ഫാൻ ക്ലബ് സംഘടിപ്പിക്കുന്ന പരിപാടിയിൽ തുക കൈമാറും. എം ഫ്രണ്ട്‌സ് ചാരിറ്റബ്ൾ ട്രസ്റ്റ് ചെയർമാനായ ജോക്കാട്ടെയെ കർണാടക പിറവി ദിനത്തിൽ രാജ്യോത്സവ അവാർഡ് നൽകി മുഖ്യമന്ത്രി ആദരിച്ചിരുന്നു. അഞ്ചു ലക്ഷം രൂപയും 25 ഗ്രാം സ്വർണ മെഡലും സർട്ടിഫിക്കറ്റും അടങ്ങുന്നതാണ് അവാർഡ്.

Tags:    
News Summary - Zakaria Jokatte's Rajyotsava award money goes to service organizations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.