പ്രതീകാത്മക ചിത്രം 

തണുപ്പകറ്റാൻ കരി കത്തിച്ചുറങ്ങിയ യുവാക്കൾ ശ്വാസം മുട്ടി മരിച്ചു

ബംഗളൂരു: ബെളഗാവി നഗരത്തിലെ അമൻ നഗറിൽ തണുത്ത കാലാവസ്ഥയെ നേരിടാൻ അടച്ചിട്ട മുറിക്കുള്ളിൽ കരി കത്തിച്ചതിനെ തുടർന്ന് മൂന്ന് യുവാക്കൾ ശ്വാസംമുട്ടി മരിച്ചു, റിഹാൻ (22), മൊഹിൻ നാൽബന്ദ് (23), സർഫറാസ് ഹരപ്പനഹള്ളി (22) എന്നിവരാണ് മരിച്ചത്. നാലാമത്തെ യുവാവ് ഷഹനവാസ് (19) ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.

ബെളഗാവിയിലെ ചടങ്ങിൽ പങ്കെടുത്ത ശേഷം സ്വന്തം മുറിയിലേക്ക് തിരിച്ചെത്തിയ യുവാക്കൾ തണുപ്പ് കാരണം ഉറങ്ങാൻ പോകുന്നതിനുമുമ്പ് കരി കത്തിച്ചിരുന്നു. ഉറങ്ങുമ്പോൾ മുറിയിൽ പുക നിറഞ്ഞതിനാൽ ഓക്സിജൻ കുറവിലേക്കും മരണത്തിലേക്കും നയിച്ചു. മാൽമരുതി പൊലീസ് സ്ഥലത്തെത്തി പരിശോധിച്ചു. ആസിഫ് സേട്ട് എം.എൽ.എ സംഭവസ്ഥലം സന്ദർശിച്ചു. മാൽമരുതി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

Tags:    
News Summary - Youths suffocated to death after burning charcoal to cool off

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.