അപകടം വരുത്തിയ കുഴി
ബംഗളൂരു: കെംഗേരി കൊമ്മഗട്ട സർക്കിളിനടുത്ത് ബംഗളൂരു വാട്ടർ സപ്ലൈ ആൻഡ് സീബോർഡ് നിർമിച്ച കുഴിയിൽ വീണ് സദ്ദാം പാഷ (20) മരണപ്പെട്ടു. കൂടെയുണ്ടായിരുന്ന ഉംറാൻ പാഷ, മുബാറക്ക് പാഷ എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു. മൂന്നു പേരും ജെ.ജെ.നഗർ സ്വദേശികളാണ്.
റോഡിന്റെ ഒരു വശം അടച്ചാണ് ജലവിതരണ ബോർഡിന്റെ നിർമാണപ്രവൃത്തികൾ നടക്കുന്നത്. ചുറ്റുമായി മുന്നറിയിപ്പ് ബോർഡുകളും ബാരിക്കേടുകളുമുണ്ടായിരുന്നു. ബാരിക്കേടിന് തൊട്ടടുത്തൂടെ അമിതവേഗത്തിൽ പോയതാകാം അപകട കാരണമെന്ന് കരുതുന്നു. അമിതവേഗത്തിലായിരുന്നെന്നും ഹെഡ് ലൈറ്റ് ശരിയായ വിധം പ്രവർത്തിച്ചില്ലെന്നും ദൃക്സാക്ഷികൾ പറയുന്നു. സംഭവം നടന്നയുടനെ മൂവരേയും പ്രദേശവാസികൾ ആശുപത്രിയിലെത്തിച്ചു. ഉംറാൻ പാഷയുടെ പരാതിയിൽ കെംഗേരി പൊലീസ് കേസെടുത്തിട്ടുണ്ട്.
അപകടത്തിൽ മരിച്ച സദ്ദാം പാഷ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.