കാർത്തിക്
ബംഗളൂരു: പന്തയത്തെ തുടർന്ന് അഞ്ച് ഫുൾ ബോട്ടിൽ മദ്യം വെള്ളം കലർത്താതെ കുടിച്ച യുവാവ് മരിച്ചു. കോലാർ മുൽബാഗൽ പൂജാരഹള്ളി ഗ്രാമത്തിലെ കാർത്തിക് (21) ആണ് മരിച്ചത്. 10,000 രൂപ സമ്മാനം ലഭിച്ചാൽ അഞ്ച് കുപ്പി മദ്യം ഒരു തുള്ളി വെള്ളമില്ലാതെ കുടിക്കാമെന്നുപറഞ്ഞ് ഇയാൾ നാട്ടുകാരായ വെങ്കടറെഡ്ഡി, സുബ്രഹ്മണി, മറ്റ് മൂന്നുപേർ എന്നിവരുമായി പന്തയം വെക്കുകയായിരുന്നു.
വെല്ലുവിളി ഏറ്റെടുത്ത കാർത്തിക് അഞ്ച് കുപ്പി മദ്യം വെള്ളം ചേർക്കാതെ കഴിച്ചു. തുടർന്ന് അവശനായ കാർത്തികിനെ സുഹൃത്തുക്കൾ ഉടൻ മുൽബാഗൽ ആശുപത്രിയിലെത്തിച്ചു. പക്ഷേ മരുന്നുകളോട് പ്രതികരിക്കാതെ യുവാവ് മരിച്ചു. വെങ്കടറെഡ്ഡി, സുബ്രഹ്മണി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ബാക്കിയുള്ള പ്രതികൾക്കായി തിരച്ചിൽ ആരംഭിച്ചു. ഒരു വർഷം മുമ്പാണ് ഇയാൾ വിവാഹിതനായത്. എട്ട് ദിവസം മുമ്പാണ് കാർത്തിക്കിന്റെ ഭാര്യയുടെ പ്രസവം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.