ബംഗളൂരു: മൈസൂരു റോഡ് നായന്ദഹള്ളി മേൽപാലത്തിൽനിന്ന് ചാടി യുവാവ് ജീവനൊടുക്കി. കർണാടക വൈദ്യുതി വകുപ്പിൽ കരാർ ജീവനക്കാരനായ നവീൻ കുമാറാണ് (30) മരിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. മേൽപാലത്തിൽ സ്കൂട്ടർ നിർത്തിയ ശേഷം താഴേക്ക് ചാടുകയായിരുന്നു. നാലു മാസം മുമ്പാണ് ഇയാൾ ജോലിയിൽ പ്രവേശിച്ചത്. രണ്ടു മാസം മുമ്പായിരുന്നു വിവാഹം. ജോലിക്കെന്ന് പറഞ്ഞാണ് വെള്ളിയാഴ്ച രാവിലെ ഇയാൾ വീട്ടിൽ നിന്നിറങ്ങിയതെന്ന് ബന്ധുക്കൾ പറഞ്ഞു. ആത്മഹത്യാ കാരണം വ്യക്തമല്ല. ബ്യാട്ടരായനപുര പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.