ഭരത്
Posted On
date_range Updated On
date_range മദ്യ ലഹരിയിൽ പിതാവിനെ കൊല്ലാൻ ശ്രമം; യുവാവ് അറസ്റ്റിൽ
മംഗളൂരു: ബെൽത്തങ്ങാടി താലൂക്കിലെ ഉജിരെയിൽ മദ്യലഹരിയിൽ യുവാവ് പിതാവിനെ വെട്ടിക്കൊല്ലാൻ ശ്രമിച്ചതായി പരാതി.ഉജിരെ ഗ്രാമത്തിലെ മാണിക്കെയിൽ താമസിക്കുന്ന കൊത്തുപണിക്കാരനായ നാരായണയെ (52) പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ മകൻ ഭരതിനെ(25) പൊലീസ് അറസ്റ്റ് ചെയ്തു.
നാരായണയും മകൻ ഭരതും മദ്യപിച്ചിരിക്കെയാണ് തർക്കമുണ്ടായതെന്ന് പൊലീസ് അറിയിച്ചു. വഴക്കിനിടെ ഭരത് പിതാവിനെ ആക്രമിച്ചു. കഴുത്തിനും കൈകൾക്കും ഗുരുതര പരിക്കേറ്റു. അയൽക്കാർ നാരായണയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.