ഭാര്യാസഹോദരന്മാരുടെ മർദനമേറ്റ് യുവാവ് മരിച്ചു

ബംഗളൂരു: ഭാര്യയുടെ സഹോദരന്മാരുടെ മർദനമേറ്റ് യുവാവ് മരിച്ചു. കെ.ജി. ഹള്ളി എ.എം.സി റോഡിൽ താമസിക്കുന്ന മുഹമ്മദ് ഷക്കീൽ ആണ് (36) മരിച്ചത്. വിവാഹമോചനം സംബന്ധിച്ച തർക്കത്തിനിടെ ഭാര്യയുടെ സഹോദരന്മാർ ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ.

ഷക്കീലും ഭാര്യ റസിയയും 12 വർഷം മുമ്പാണ് വിവാഹിതരായത്. ഇവർക്ക് രണ്ടു മക്കളുമുണ്ട്. വിവാഹമോചനം സംബന്ധിച്ച കേസ് കോടതിയിലാണ്. ഞായറാഴ്ച ഷക്കീലും പിതാവ് മുഹമ്മദ് സമിയുദ്ദീനും ചർച്ചക്കായി റസിയയുടെ സഹോദരന്റെ ഫ്ലാറ്റിലെത്തി. കേസിൽ അന്തിമതീർപ്പ് വേണമെന്നും മകന് ജീവിതം മുന്നോട്ട് കൊണ്ടുപോകണമെന്നും സമിയുദ്ദീൻ ആവശ്യപ്പെട്ടു. ഇതിൽ പ്രകോപിതരായ കുടുംബാംഗങ്ങളുമായി തർക്കമുണ്ടായി.

തർക്കത്തിനിടെ റസിയയുടെ സഹോദരന്മാർ ഷക്കീലിനെ ആക്രമിക്കുകയും കുഴഞ്ഞുവീണപ്പോൾ ഹെൽമറ്റ് കൊണ്ട് അടിക്കുകയും ചെയ്തു. തലക്ക് ഗുരുതര പരിക്കേറ്റ ഷക്കീൽ സംഭവസ്ഥലത്തുതന്നെ മരിച്ചു. ടെലികോം സ്ഥാപനത്തിലെ സെയിൽസ് എക്സിക്യുട്ടിവായിരുന്നു ഷക്കീൽ.

Tags:    
News Summary - Young man dies after being beaten by brother in-laws

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.