മംഗളൂരു: ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ (ഡി.ആർ.ഡി.ഒ) ഹൈദരാബാദ് കേന്ദ്രത്തിലെ യുവ ശാസ്ത്രജ്ഞൻ വീട്ടിൽ മരിച്ച നിലയിൽ. ദക്ഷിണ കന്നട ജില്ലയിലെ പുത്തൂർ താലൂക്കിൽ ആര്യപു ഗ്രാമത്തിലെ കല്ലപ്രയിൽ ഭരത് (24) ആണ് മരിച്ചത്. പ്രതിരോധ വകുപ്പിന്റെ മിസൈൽ വിഭാഗം ഗവേഷണവുമായി ബന്ധപ്പെട്ട ഹൈദരാബാദ് കേന്ദ്രത്തിൽ രണ്ടുമാസം മുമ്പാണ് ജോലി ലഭിച്ചത്.
എന്നാൽ, ഒരാഴ്ച മുമ്പ് രാജിക്കത്ത് നൽകി നാട്ടിലേക്ക് പോന്നു. രാജി സ്വീകരിക്കാത്ത അധികൃതർ തിരികെ ജോലിയിൽ പ്രവേശിക്കാൻ ആവശ്യപ്പെടുകയായിരുന്നു.
ബുധനാഴ്ച രാത്രി ഹൈദരാബാദിൽനിന്ന് ഭരതിന്റെ ഫോണിലേക്ക് വിളി വന്നതായി ബന്ധുക്കൾ പൊലീസിനോട് പറഞ്ഞു. അത്താഴം കഴിഞ്ഞ് കിടന്ന യുവാവിനെ വ്യാഴാഴ്ച രാവിലെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയിലാണ് കണ്ടത്. പുത്തൂർ റൂറൽ പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.