Posted On
date_range Updated On
date_range ഹൂളിമാവ് സാൻന്തോം പള്ളിയിൽ മലയാളം മിഷൻ ക്ലാസിന് തുടക്കം
ബംഗളുരു: ഹൂളിമാവ് സാൻന്തോം പള്ളിയിൽ മലയാളം മിഷൻ ക്ലാസുകൾ ആരംഭിച്ചു. ഇടവക വികാരി ഫാദര്‍. തോമസ് കാട്ടുതുരുത്തിയിലിന്‍റെ അധ്യക്ഷതയിൽ മലയാളം മിഷൻ കർണാടക ചാപ്റ്റർ സെക്രട്ടറി ഹിത വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. അക്കാദമിക് കോഓഡിനേറ്റർ മീര നാരായണൻ ആമുഖ ക്ലാസും കൺവീനർ ടോമി ആലുങ്കൽ ആമുഖ പ്രഭാഷണവും നടത്തി. സന്തോം പള്ളിയിലെ പിതൃവേദി മാതൃവേദിയുടെ നേതൃത്വത്തിൽ തുടങ്ങുന്ന ക്ലാസുകൾക്ക് ജോൺസൻ പുളിമൂട്ടിൽ മെറിൻ മാത്യു കോഓഡിനേറ്റർ നീന മേരി സിറിയക് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.