representational image
ബംഗളൂരു: നവരാത്രി ആഘോഷവുമായി ബന്ധപ്പെട്ട് യശ്വന്ത്പുരയിൽ നിന്ന് കണ്ണൂരിലേക്ക് സ്പെഷൽ ട്രെയിൻ ഓടുമെന്ന് ദക്ഷിണ പശ്ചിമ റെയിൽവേ അറിയിച്ചു. വിജയദശമി ദിനമായ ഒക്ടോബർ അഞ്ചിനാണ് യശ്വന്ത്പുര-കണ്ണൂർ സ്പെഷൽ എക്സ്പ്രസ് (06283) സർവിസ് നടത്തുക.
രാവിലെ 7.10ന് യശ്വന്ത്പുര സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട് രാത്രി 8.30ന് കണ്ണൂരിലെത്തും. പാലക്കാട്, ഒറ്റപ്പാലം, ഷൊർണൂർ, തിരൂർ, കോഴിക്കോട്, വടകര, തലശേരി സ്റ്റേഷനുകളിൽ സ്റ്റോപുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.