കോ​റ​മം​ഗ​ല കെ.​എ​സ്.​ആ​ർ.​പി. പ​രേ​ഡ് ഗ്രൗ​ണ്ടി​ൽ ന​ട​ന്ന ‘പൊ​ലീ​സ് പ​താ​ക ദി​ന​ത്തി​ല്‍’ മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ, ആ​ഭ്യ​ന്ത​ര​മ​ന്ത്രി ജി. ​പ​ര​മേ​ശ്വ​ര എ​ന്നി​വ​ര്‍

മ​യ​ക്കു​മ​രു​ന്ന് ശൃം​ഖ​ല​ക​ൾ ഇ​ല്ലാ​താ​ക്കും -ആ​ഭ്യ​ന്ത​ര​മ​ന്ത്രി ജി. പ​ര​മേ​ശ്വ​ര

ബം​ഗ​ളൂ​രു: യു​വ​ത​ല​മു​റ മ​യ​ക്കു​മ​രു​ന്നി​ന് അ​ടി​പ്പെ​ടു​ന്ന കാ​ല​ഘ​ട്ട​ത്തി​ല്‍ സം​സ്ഥാ​ന​ത്ത് മ​യ​ക്കു​മ​രു​ന്ന് ശൃം​ഖ​ല​ക​ൾ പൂ​ർ​ണ​മാ​യും ഇ​ല്ലാ​താ​ക്കാ​ൻ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​താ​യി ആ​ഭ്യ​ന്ത​ര​മ​ന്ത്രി ജി. ​പ​ര​മേ​ശ്വ​ര.

വ്യാ​ഴാ​ഴ്ച കോ​റ​മം​ഗ​ല കെ.​എ​സ്.​ആ​ർ.​പി. പ​രേ​ഡ് ഗ്രൗ​ണ്ടി​ൽ ന​ട​ന്ന ‘പൊ​ലീ​സ് പ​താ​ക ദി​ന​ത്തി​ല്‍’ മെ​ഡ​ൽ ജേ​താ​ക്ക​ളെ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ക​ര്‍ണാ​ട​ക മ​യ​ക്കു​മ​രു​ന്ന് മു​ക്ത​മാ​ക്ക​ണം എ​ന്ന ഉ​ദ്ദേ​ശ്യം മു​ന്‍ നി​ര്‍ത്തി സ​ര്‍ക്കാ​ര്‍ നി​ര​വ​ധി പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ന​ട​ത്തി.

ക​ഴി​ഞ്ഞ മൂ​ന്ന് വ​ർ​ഷ​ത്തി​നി​ടെ ആ​യി​ര​ക്ക​ണ​ക്കി​ന് കോ​ടി​യു​ടെ മ​യ​ക്കു​മ​രു​ന്ന് പി​ടി​ച്ചെ​ടു​ത്തു. മ​യ​ക്കു​മ​രു​ന്ന് റാ​ക്ക​റ്റി​ല്‍ ഉ​ള്‍പ്പെ​ട്ട നി​ര​വ​ധി പേ​രെ അ​റ​സ്റ്റ് ചെ​യ്യു​ക​യും അ​വ​ര്‍ക്കെ​തി​രെ ക​ര്‍ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യും ചെ​യ്തു. സൈ​ബ​ര്‍ കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ വ​ര്‍ധി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് രാ​ജ്യ​ത്ത് ആ​ദ്യ​മാ​യി ഒ​രു സൈ​ബ​ർ ക​മാ​ൻ​ഡ് യൂ​നി​റ്റ് സ്ഥാ​പി​ച്ച​ത് ക​ര്‍ണാ​ട​ക​യാ​ണ്. അ​തി​ന്‍റെ മേ​ല്‍നോ​ട്ട​ത്തി​നാ​യി ഡി.​ജി.​പി. റാ​ങ്കി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​നെ നി​യ​മി​ക്കു​ക​യും ചെ​യ്തു.

ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് സൈ​ബ​ര്‍ കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ കു​റ​ക്കാ​ന്‍ സാ​ധി​ച്ചു. 1965 ഏ​പ്രി​ൽ ര​ണ്ടി​ന് പൊ​ലീ​സ് ആ​ക്ട് ന​ട​പ്പാ​ക്കി​യ​തി​ലൂ​ടെ സം​സ്ഥാ​ന പൊ​ലീ​സി​നെ ഏ​കീ​ക​രി​ച്ച​തി​ന്‍റെ ഓ​ർ​മ​ക്കാ​യാ​ണ് പൊ​ലീ​സ് പ​താ​ക​ദി​നം ആ​ഘോ​ഷി​ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ​മാ​ധാ​നം, ശാ​ന്ത​ത, ക്ര​മ​സ​മാ​ധാ​നം എ​ന്നി​വ നി​ല​നി​ർ​ത്താ​ൻ പൊ​ലീ​സ് പ​രി​ശ്ര​മി​ക്കു​ന്നു. ഇ​തി​ൽ അ​വ​ർ വി​ജ​യി​ച്ചി​ട്ടു​ണ്ട്. ഇ​ന്ത്യ ജ​സ്റ്റി​സ് റി​പ്പോ​ർ​ട്ട് അ​നു​സ​രി​ച്ച് ഇ​ര​ക​ൾ​ക്ക് നീ​തി ന​ൽ​കു​ന്ന​തി​ൽ ക​ർ​ണാ​ട​ക രാ​ജ്യ​ത്ത് ഒ​ന്നാം സ്ഥാ​ന​ത്താ​ണ്. രാ​ജ്യ​ത്തെ മൂ​ന്നാ​മ​ത്തെ മി​ക​ച്ച പൊ​ലീ​സ് സ്റ്റേ​ഷ​നാ​യി കേ​ന്ദ്ര ആ​ഭ്യ​ന്ത​ര വ​കു​പ്പ് റാ​യ്ച്ചൂ​ർ ജി​ല്ല​യി​ലെ ക​വി​താ​ല പൊ​ലീ​സ് സ്റ്റേ​ഷ​നെ അം​ഗീ​ക​രി​ച്ചി​ട്ടു​ണ്ട്.

എ​ല്ലാ പൊ​ലീ​സ് സ്റ്റേ​ഷ​നു​ക​ളും ഈ ​രീ​തി​യി​ല്‍ ഉ​യ​ര്‍ന്നു വ​ര​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പൊ​ലീ​സ് വ​കു​പ്പ് നി​ത്യ​വും ഒ​ട്ടേ​റെ വെ​ല്ലു​വി​ളി​ക​ള്‍ നേ​രി​ടു​ന്നു. എ​ങ്കി​ലും അ​തെ​ല്ലാം ത​ര​ണം ചെ​യ്തു സ​മാ​ധാ​നം നി​ല നി​ര്‍ത്താ​ന്‍ പ​രി​ശ്ര​മി​ക്കു​ന്നു.

വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​മ്പ് ആ​ന്‍റി-​ന​ക്സ​ൽ ഫോ​ഴ്‌​സ് സ്ഥാ​പി​ച്ച​തി​ലൂ​ടെ ക​ർ​ണാ​ട​ക​യെ രാ​ജ്യ​ത്തെ ആ​ദ്യ​ത്തെ ന​ക്സ​ൽ ര​ഹി​ത സം​സ്ഥാ​ന​മാ​ക്കി മാ​റ്റാ​ന്‍ സാ​ധി​ച്ചു. വ​കു​പ്പി​ലെ സ്ഥ​ലം​മാ​റ്റ നി​യ​മ​ന​ങ്ങ​ളി​ല്‍ ആ​ധു​നി​ക​വ​ത്ക​ര​ണം ഉ​പ​യോ​ഗ​പ്പെ​ടു​ത്തും. വ​രും ദി​വ​സ​ങ്ങ​ളി​ൽ പൊ​ലീ​സ് വ​കു​പ്പി​ൽ കൂ​ടു​ത​ൽ പ​രി​ഷ്കാ​ര​ങ്ങ​ൾ കൊ​ണ്ടു​വ​രു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 

Tags:    
News Summary - Drug trafficking networks will be eliminated - Home Minister G. Parameshwara

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.