ബി.വൈ. വിജയേന്ദ്ര
ബംഗളൂരു: കാറുകൾ, ഓമ്നി ബസുകൾ തുടങ്ങി ബാറ്ററിയിൽ പ്രവർത്തിക്കുന്ന നാലുചക്ര വാഹനങ്ങൾക്ക് നികുതി ഇളവ് നൽകുന്നത് നിർത്തലാക്കാനുള്ള സംസ്ഥാന സർക്കാറിന്റെ നീക്കത്തിനെതിരെ വിമര്‍ശനവുമായി കർണാടക ബി.ജെ.പി. കോണ്‍ ഗ്രസ് സര്‍ക്കാറിന്റെ തീരുമാനം ഇലക്ട്രിക് വാഹനങ്ങളുടെ വില വര്‍ധനക്ക് കാരണമാകും.
മോട്ടോർ കാറുകൾ, ജീപ്പുകൾ, ഓമ്നി ബസുകൾ, സ്വകാര്യ സർവി് വാഹനങ്ങൾ എന്നിവയുൾപ്പെടെയുള്ള ഇലക്ട്രിക് വാഹനങ്ങൾക്ക് ആജീവനാന്ത നികുതി ഏർപ്പെടുത്താൻ കർണാടക സർക്കാർ പദ്ധതിയിടുന്നു. ഇലക്ട്രിക് ഇരുചക്രവാഹനങ്ങളെ നികുതിയിൽ നിന്ന് ഒഴിവാക്കും. നിയമസഭ പാസാക്കിയ 2026 ലെ കർണാടക മോട്ടോർ വാഹന നികുതി ഭേദഗതി ബില്‍ പ്രകാരം വാഹന വിലയെ അടിസ്ഥാനമാക്കി അഞ്ച് ശതമാനം മുതൽ എട്ട് ശതമാനം വരെയാണ് നികുതി ഏര്‍പ്പെടുത്തുക.
2024 മുതൽ കർണാടകയില്‍ 25 ലക്ഷം രൂപയിൽ കൂടുതൽ വിലയുള്ള ഇലക്ട്രിക് വാഹനങ്ങൾക്ക് മാത്രമാണ് 10 ശതമാനം ആജീവനാന്ത നികുതി ഏര്‍പ്പെടുത്തിയത്. ആഗോളതലത്തിൽ ഇന്ധന പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഉത്തരവാദിത്തമുള്ള ഏതൊരു സർക്കാറും ഇന്ധന ക്ഷാമം ബാധിക്കാത്ത ഇലക്ട്രിക് വാഹനങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാകുന്ന തരത്തിലുള്ള നടപടികള്‍ സ്വീകരിക്കും.
എങ്കില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് തന്നെ നികുതി വര്‍ധിപ്പിക്കാന്‍ തീരുമാനിക്കുന്നു. അടുത്തിടെ നടന്ന നിയമസഭാ സമ്മേളനത്തിൽ കർണാടക മോട്ടോർ വാഹന നികുതി ഭേദഗതി ബിൽ -2026 പാസാക്കി. ബില്ല് പ്രകാരം 10 ലക്ഷം രൂപ വരെ വിലയുള്ള ഇലക്ട്രിക് വാഹനങ്ങൾക്ക് അഞ്ച് ശതമാനവും, 10 ലക്ഷം മുതൽ 25 ലക്ഷം രൂപ വരെ വിലയുള്ളവക്ക് എട്ട് ശതമാനവും, 25 ലക്ഷത്തിന് മുകളിലുള്ള വാഹനങ്ങൾക്ക് 10 ശതമാനവും നികുതി ചുമത്തും. ഗവർണറുടെ അനുമതിക്കായി ഗതാഗത വകുപ്പ് കാത്തിരിക്കുകയാണ്. അനുമതി ലഭിച്ച അതിനുശേഷം നികുതി പിരിക്കുന്നതിനുള്ള വിജ്ഞാപനം പുറപ്പെടുവിക്കും.
ഇലക്ട്രിക് കാറുകളെ നികുതിയുടെ പരിധിയില്‍ കൊണ്ടുവരുന്നതിലൂടെ 259 കോടി രൂപ കൂടി സമാഹരിക്കുമെന്ന് വകുപ്പ് പ്രതീക്ഷിക്കുന്നു. അതേസമയം ഇരുചക്ര വാഹനങ്ങൾക്കുള്ള നികുതി ഇളവ് തുടരും. സര്‍ക്കാറിന്റെ സാമ്പത്തിക കെടുകാര്യസ്ഥതയാണ് നീക്കമെന്നും തീരുമാനം മധ്യവർഗ കുടുംബത്തെ ബാധിക്കുമെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ബി.വൈ. വിജയേന്ദ്ര പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.