മ​ന്ത്രി സ​മീ​ർ അ​ഹ​മ്മ​ദ് ഖാ​ൻ ബേ​പ്പൂ​ർ മ​ണ്ഡ​ലത്തിൽ യു​.ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി പി.​വി.​അ​ൻ​വ​റിനൊപ്പവും എ​ല​ത്തൂ​രിൽ യു​.ഡി​.എ​ഫ് സ്ഥാ​നാ​ർ​ഥി വി​ദ്യാ ബാ​ല​കൃ​ഷ്ണ​നൊപ്പവും പ്രചാരണത്തിൽ

മ​ന്ത്രി സ​മീ​ർ അ​ഹ​മ്മ​ദ് ഖാ​ൻ കേ​ര​ള​ത്തി​ൽ താ​രം; ദാ​വ​ൻ​ഗ​രെ​ക്ക് പ്ര​ഹ​രം

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ൽ ഈ ​മാ​സം ഒ​മ്പ​തി​ന് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന ദാ​വ​ൻ​ഗ​രെ സൗ​ത്ത് മ​ണ്ഡ​ല​ത്തി​ൽ കോ​ൺ​ഗ്ര​സ് പ്ര​ചാ​ര​ണ​ത്തി​ൽ മ​ന്ത്രി ബി.​ഇ​സ​ഡ്. സ​മീ​ർ അ​ഹ​മ്മ​ദ് ഖാ​ന്റെ അ​സാ​ന്നി​ധ്യ​മാ​ണി​പ്പോ​ൾ ച​ർ​ച്ച. ഭ​വ​ന മ​ന്ത്രി ബി​.ഇ​സ​ഡ്. സ​മീ​ര്‍ അ​ഹ​മ്മ​ദ് ഖാ​ന്‍ കേ​ര​ള​ത്തി​ലെ സ്റ്റാ​ര്‍ കാ​മ്പെ​യ്‌​ന​റാ​ണ്.

പാ​ര്‍ട്ടി അ​ദ്ദേ​ഹ​ത്തി​ന് ചി​ല ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ള്‍ ന​ല്‍കി​യി​ട്ടു​ണ്ട്. അ​വി​ടെ ചു​മ​ത​ല​ക​ള്‍ പൂ​ര്‍ത്തി​യാ​ക്കി​യ ശേ​ഷം ഖാ​ന്‍ ഇ​വി​ടെ പ്ര​ചാ​ര​ണം ന​ട​ത്തും. ഖാ​നോ, താ​നോ, സി​ദ്ധ​രാ​മ​യ്യ​യോ പാ​ർ​ട്ടി​ക്ക് പ്ര​ധാ​ന​മ​ല്ല. പാ​ർ​ട്ടി ഒ​രു വ്യ​ക്തി​യെ ആ​ശ്ര​യി​ച്ച​ല്ല പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

പാ​ർ​ട്ടി പ്ര​ത്യ​യ​ശാ​സ്ത്ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്. എ​ല്ലാ സ​മു​ദാ​യ​ങ്ങ​ളി​ലെ​യും നേ​താ​ക്ക​ളെ വി​ശ്വാ​സ​ത്തി​ലെ​ടു​ത്തു​കൊ​ണ്ടാ​ണ് ഞ​ങ്ങ​ൾ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഒ​രു​മി​ച്ച് മ​ത്സ​രി​ക്കു​ന്ന​ത്. മു​സ്‍ലിം സ​മു​ദാ​യ നേ​താ​ക്ക​ൾ ഇ​തി​ന​കം മ​ണ്ഡ​ല​ത്തി​ൽ ത​മ്പ​ടി​ച്ചി​ട്ടു​ണ്ട്. കേ​ര​ള​ത്തി​ൽ യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ സ്റ്റാ​ർ കാ​മ്പ​യി​ന് കോ​ൺ​ഗ്ര​സ് ഹൈ​ക​മാ​ൻ​ഡ് നി​ശ്ച​യി​ച്ച ക​ർ​ണാ​ട​ക​യി​ൽ​നി​ന്നു​ള്ള മ​ന്ത്രി​മാ​രി​ൽ ഒ​രാ​ളാ​ണ് സ​മീ​ർ അ​ഹ​മ്മ​ദ് ഖാ​ൻ.

കേ​ര​ള വി​വി​ധ ജി​ല്ല​ക​ളി​ൽ ദി​വ​സ​ങ്ങ​ളാ​യി താ​ര​ശോ​ഭ​യോ​ടെ പ്ര​ചാ​ര​ണ​ത്തി​ലാ​ണ​ദ്ദേ​ഹമെന്ന് പ്ര​വ​ർ​ത്ത​ക​രു​ടെ ആ​ശ​ങ്ക​ക്കും മാ​ധ്യ​മ​ങ്ങ​ളു​ടെ അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്കും വിരാമമിട്ട് ഉ​പ​മു​ഖ്യ​മ​ന്ത്രി​യും കെ.​പി.​സി.​സി അ​ധ്യ​ക്ഷ​നു​മാ​യ ഡി.​കെ. ശി​വ​കു​മാർ പറഞ്ഞു. കേ​ര​ളം ഉ​റ്റു​നോ​ക്കു​ന്ന മ​ണ്ഡ​ല​ത്തി​ലൊന്നാ​യ കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ യു​ഡി​എ​ഫ് പി​ന്തു​ണ​യി​ൽ ജ​ന​വി​ധി തേ​ടു​ന്ന​പി.​വി.​അ​ൻ​വ​ർ, തൃ​ത്താ​ല മ​ണ്ഡ​ല​ത്തി​ൽ ബി.​ടി. ബ​ൽ​റാം, എ​ല​ത്തൂ​ർ മ​ണ്ഡ​ല​ത്തി​ൽ വി​ദ്യാ ബാ​ല​കൃ​ഷ്ണ​ൻ, ക​ൽ​പ​റ്റ​യി​ൽ അ​ഡ്വ.​ടി. സി​ദ്ദീ​ഖ്, താ​നൂ​രി​ൽ വി.​എ​സ്. ജോ​യ് തു​ട​ങ്ങി​യ​വ​ർ​ക്ക് വേ​ണ്ടി സ​മീ​ർ പൊ​തു​യോ​ഗ​ങ്ങ​ളി​ലും റോ​ഡ് ഷോ​ക​ളി​ലും ആ​വേ​ശ​മാ​ണ്.

ക​ർ​ണാ​ട​ക​യി​ൽ ക​ഴി​ഞ്ഞ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സി​ന് വി​ജ​യം സ​മ്മാ​നി​ച്ച പ​ദ്ധ​തി​ക​ൾ കേ​ര​ള​ത്തി​ലും കോ​ൺ​ഗ്ര​സ് ഭ​ര​ണം ഉ​റ​പ്പാ​ക്കും എ​ന്നാ​ണ് സ​മീ​ർ അ​ഹ​മ്മ​ദ് ഖാ​ൻ പറഞ്ഞ​ത്. അ​തേ​സ​മ​യം ദാ​വ​ൻ​ഗ​രെ സീ​റ്റി​ൽ മു​സ്‌​ലിം സ്ഥാ​നാ​ർ​ഥി​യെ കോ​ൺ​ഗ്ര​സ് അ​നു​വ​ദി​ക്കാ​ത്ത​തി​ലു​ള്ള പ്ര​തി​ഷേ​ധം ശ​ക്ത​മാ​ണ്.

ക​ലു​ഷി​ത രാ​ഷ്ട്രീ​യം തെ​ളി​യാ​ൻ സ​മീ​ർ അ​ഹ​മ്മ​ദ് ഖാ​ന്റെ സാ​ന്നി​ധ്യ​മാ​ണ് മ​ണ്ഡ​ലം പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

Tags:    
News Summary - Minister Sameer Ahmed Khan arrives in Kerala; Davangere faces charges

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.