ഗ​ണേ​ഷ്, കാ​ണാ​താ​യ റോ​യ​ൽ

ഫാ​ൽ​ഗു​നി ന​ദി​യി​ൽ തോ​ണി മ​റി​ഞ്ഞ് യു​വാ​വ് മ​രി​ച്ചു; ഒ​രാ​ളെ കാ​ണാ​താ​യി

മം​ഗ​ളൂ​രു :കാ​വൂ​ർ പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ കു​ഞ്ഞ​ത്ത് ബെ​യി​ലി​ലെ ഫാ​ൽ​ഗു​നി ന​ദി​യി​ൽ തോ​ണി മ​റി​ഞ്ഞ് യു​വാ​വ് മു​ങ്ങി​മ​രി​ച്ചു.​ ഒ​രാ​ളെ കാ​ണാ​താ​യി.​വി​ൻ​സെ​ന്റ് ഫെ​ർ​ണാ​ണ്ട​സി​ന്റെ​യും ജ​സീ​ന്ത ഫെ​ർ​ണാ​ണ്ട​സി​ന്റെ​യും മ​ക​ൻ സി.​ഗ​ണേ​ഷാ​ണ് (28) മ​രി​ച്ച​ത്. കെ.​റോ​യ​ലി​നെ (24) കാ​ണാ​താ​യി.​ഇ​രു​വ​രും കു​ഞ്ഞ​ത്ത്ബൈ​ൽ സ്വ​ദേ​ശി​ക​ളാ​ണ്.​ നി​തേ​ഷ് (29) ഉ​ൾ​പ്പെ​ടെ മൂ​ന്നുപേരാണ് ചെ​റി​യ നാ​ട​ൻ വ​ള്ള​ത്തി​ൽ മ​ത്സ്യ​ബ​ന്ധ​ന​ത്തി​നിറ​ങ്ങു​ക​യാ​യി​രു​ന്നു.

ന​ദി​യു​ടെ മ​ധ്യ​ത്തി​ൽ തോ​ണി പെ​ട്ടെ​ന്ന് മ​റി​യു​ക​യും മൂ​ന്ന് പേ​രും വെ​ള്ള​ത്തി​ൽ വീ​ഴു​ക​യും ചെ​യ്ത​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു.​നി​തേ​ഷ് നീ​ന്തി ക​ര​യി​ലെ​ത്തി. നീ​ന്താ​ൻ അ​റി​യാ​ത്ത ഗ​ണേ​ഷും റോ​യ​ലും ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് ഒ​ഴു​കി​പ്പോ​യി.​സം​ഭ​വ​ത്തെ​ത്തു​ട​ർ​ന്ന്, ഫ​യ​ർ ആ​ൻ​ഡ് എ​മ​ർ​ജ​ൻ​സി സ​ർ​വീ​സ​സി​ലെ ഉ​ദ്യോ​ഗ​സ്ഥ​രും പ്രാ​ദേ​ശി​ക മു​ങ്ങ​ൽ വി​ദ​ഗ്ധ​രും ചേ​ർ​ന്ന് തി​ര​ച്ചി​ൽ ന​ട​ത്തി ഗ​ണേ​ഷി​ന്റെ മൃ​ത​ദേ​ഹം ന​ദി​യി​ൽ നി​ന്ന് ക​ണ്ടെ​ടു​ത്തു. റോ​യ​ലി​നെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.​കാ​വൂ​ർ പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Tags:    
News Summary - Youth dies after boat capsizes in Phalguni river; one person missing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.