ബംഗളൂരു: സൗത്ത് ബാംഗ്ലൂർ മലയാളി അസോസിയേഷൻ കരോൾഗാന മത്സരം ‘സാന്താ ബീറ്റ് 2023’ മണ്ഡ്യ രൂപത ചാൻസലർ ഫാദർ ജോമോൻ കോലഞ്ചേരി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അലക്സ് ജോസഫിന്റെ അധ്യക്ഷത വഹിച്ചു. ശാന്തം ഇടവക വികാരി ഫാദർ ബേബി തോമസ് കാട്ടുതുരുത്തിയിൽ ആശംസ അർപ്പിച്ചു. ദാസറഹള്ളി സെന്റ് ഡയനീഷ്യസ് ചർച്ച് ഒന്നാംസ്ഥാനവും മത്തിക്കര സെന്റ് ജോർജ് ചർച്ച് രണ്ടാം സ്ഥാനവും ഗംഗമ്മ സർക്കിൾ സെന്റ് മേരീസ് വലിയപള്ളി മൂന്നാം സ്ഥാനവും നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.