ഞായറാഴ്ച ബംഗളുരുവിൽ നടന്ന ടി. സിഎസ് വേൾഡ് 10 കെ മാരത്തണിൽ നിന്ന്
ബംഗളൂരു: ടാറ്റ കൺസൾട്ടൻസി സർവിസസ് വേൾഡ് 10 കെ ബംഗളൂരു മാരത്തണിന്റെ 16ാം പതിപ്പിന് തിരശ്ശീല വീണു. വനിത വിഭാഗത്തിൽ കെനിയൻ താരം ലിലിയൻ കസൈത് കിരീടം നേടിയപ്പോൾ പീറ്റർ മ്വാനികി പുരുഷവിഭാഗം ജേതാവായി. ഇന്ത്യൻ എലൈറ്റ് അത്ലറ്റ്സ് പുരുഷ വിഭാഗത്തിൽ വിഭാഗത്തിൽ കിരൺ മാത്ര 29:32 മിനിറ്റ് എന്ന ഇവന്റ് റെക്കോഡ് സൃഷ്ടിച്ചു തകർപ്പൻ പ്രകടനം കാഴ്ചവെച്ചു. പാരിസ് ഒളിമ്പിക്സിലേക്കുള്ള തയാറെടുപ്പിന് ഈ വിജയം ഊർജമാകുമെന്ന് കിരൺ പറഞ്ഞു. രഞ്ജിത് കുമാർ പട്ടേലും ധർമേന്ദ്രയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയത്. വനിത വിഭാഗത്തിൽ സഞ്ജീവനി ജാദവ്, ലില്ലി ദാസ്, പ്രീനു യാദവ് എന്നിവരാണ് വിജയികളായത്.
10 കിലോമീറ്റർ വിഭാഗത്തിൽ വിജയികളായ ലിലിയൻ കസൈതിനും പീറ്റർ മ്വാനികിക്കും 26000 ഡോളറും ഇന്ത്യൻ എലൈറ്റ് വിഭാഗത്തിലെ വിജയികളായ സഞ്ജീവനി ജാദവിനും കിരൺ മാത്രക്കും 2,75,000 രൂപയും സമ്മാനത്തുകയായി ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.