ജ​ക്കൂ​റി​ലെ അ​ഹ്മ​ദി​യ മു​സ്‍ലിം വ​നി​ത​വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലെ വ​നി​ത സ​മ്മേ​ള​നത്തിൽനിന്ന്

വ​നി​ത സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ചു

ബം​ഗ​ളൂ​രു: ജ​ക്കൂ​റി​ലെ അ​ഹ്മ​ദി​യ മു​സ്‍ലിം വ​നി​ത വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ‘സ്ത്രീ​ക​ൾ രാ​ഷ്ട്ര​നി​ർ​മ്മാ​താ​ക്ക​ള്‍’ എ​ന്ന വി​ഷ​യ​ത്തി​ൽ സ​ഹ​ക​ർ ന​ഗ​റി​ലെ വി​സ്താ​ര - അ​ർ​ബ​ൻ ബോ​ട്ടി​ക് ഹോ​ട്ട​ലി​ൽ വ​നി​ത സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ചു.

2025 ലെ ​അ​ന്താ​രാ​ഷ്ട്ര ബു​ക്ക​ർ പ്രൈ​സ് ജേ​താ​വും പ്ര​ശ​സ്ത എ​ഴു​ത്തു​കാ​രി​യും ആ​ക്ടി​വി​സ്റ്റും അ​ഭി​ഭാ​ഷ​ക​യു​മാ​യ അ​ഡ്വ. ബാ​നു മു​ഷ്താ​ഖ് വി​ശി​ഷ്ടാ​തി​ഥി​യാ​യി. ജ​ക്കൂ​രി​ലെ വ​നി​ത സ​ഹാ​യ അ​ഹ്മ​ദി​യ മു​സ് ലീം ​ക​മ്യൂ​ണി​റ്റി പ്ര​സി​ഡ​ന്‍റ് ര​ഖി​ബ ഇ​ഖ്ബാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ബാം​ഗ്ലൂ​ർ റൂ​റ​ൽ ഡി​സ്ട്രി​ക്ട് ഡെ​പ്യൂ​ട്ടി ക​മീ​ഷ​ണ​ർ ഡോ. ​കെ.​എ​ൻ. അ​നു​രാ​ധ, ബി. ​കെ. രൂ​പ, ആ​യി​ഷ ഖാ​നൂം, എ​ൻ.​കെ. അ​ന​ന്യ, റു​മാ​ൻ റി​സ് വാ​ന്‍ എ​ന്നി​വ​ർ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു. വി​ദ്യാ​ഭ്യാ​സം, ആ​ത്മീ​യ​ത, സാ​മൂ​ഹി​ക സേ​വ​നം എ​ന്നി​വ​യി​ലൂ​ടെ സ​മാ​ധാ​ന​പ​ര​വും പു​രോ​ഗ​മ​ന​പ​ര​വു​മാ​യ ഒ​രു സ​മൂ​ഹ​ത്തെ രൂ​പ​പ്പെ​ടു​ത്തു​ന്ന​തി​ൽ സ്ത്രീ​ക​ളു​ടെ പ​ങ്ക് എ​ടു​ത്തു​കാ​ണി​ക്കു​ക​യാ​ണ് സ​മ്മേ​ള​ന​ത്തി​ന്‍റെ ല​ക്ഷ്യം.

Tags:    
News Summary - Women's conference organized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.