നാസിർ അലി ശിഹാബ് തങ്ങൾ
മംഗളൂരു: ത്വാഖ അഹ്മദ് മുസ്ലിയാരുടെ വിയോഗത്തെ തുടർന്നുണ്ടായ ഒഴിവിലേക്ക് പുതിയ ദക്ഷിണ കന്നട ജില്ല ഖാദിയായി പാണക്കാട് സയ്യിദ് നാസിർ അലി ശിഹാബ് തങ്ങളെ നിയമിച്ചു.കോഴിക്കോട് വലിയ ഖാദിയാണ് ഇദ്ദേഹം. മംഗളൂരു സീനത്ത് ബക്ഷ് സെൻട്രൽ ജുമാ മസ്ജിദിന്റെ അഡ്മിനിസ്‌ട്രേറ്റിവ് കമ്മിറ്റിയാണ് ഇക്കാര്യം അറിയിച്ചത്.ജില്ലാ ഖാദിയുടെ ചുമതലകൾ ഏറ്റെടുക്കാൻ പാണക്കാട് സയ്യിദ് നാസർ അലി ശിഹാബ് തങ്ങൾ ഏതാനും ദിവസങ്ങൾക്ക് മുമ്പ് സന്നദ്ധത അറിയിച്ചിരുന്നുവെന്ന് കമ്മിറ്റി അറിയിച്ചു.
സീനത്ത് ബക്ഷ് സെൻട്രൽ ജുമാ മസ്ജിദിലെ ഭാരവാഹികളും അംഗങ്ങളും വിവിധ പള്ളികളുടെ പ്രതിനിധികളും പങ്കെടുത്ത കൂടിയാലോചനാ യോഗത്തിനു ശേഷമാണ് ഈദ്ഗാഹ്, സെൻട്രൽ ജുമാ മസ്ജിദ് പ്രസിഡന്റ് യെനെപോയ അബ്ദുല്ല കുഞ്ഞി ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ചടങ്ങിൽ ഈദ്ഗാഹ്, സെൻട്രൽ ജുമാ മസ്ജിദ് വൈസ് പ്രസിഡൻ്റ് കെ.അഷ്റഫ്, ജനറൽ സെക്രട്ടറി മുഹമ്മദ് ഹനീഫ് ഹാജി, ട്രഷറർ എസ്.എം.റഷീദ് ഹാജി, കമ്മിറ്റി അംഗങ്ങളായ സമദ് ഹാജി, അദ്ദു ഹാജി, അഷ്റഫ് ഹാലെമാനെ, ദക്ഷിണ കന്നട ജില്ലാ മദ്‌റസ മാനേജ്‌മെന്റ് കമ്മിറ്റി പ്രസിഡന്റ് മൊയ്‌ദിനബ്ബ ഹാജി, യെനെപോയ ജാവേദ് എന്നിവർ പ്രസംഗിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.