തെരുവ് കച്ചവടക്കാർ കോർപറേഷൻ ഓഫിസ് ഉപരോധിച്ചു

മംഗളൂരു:നിയന്ത്രണമില്ലാതെ അനുമതി നൽകണമെന്നതുൾപ്പെടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പ്രതിഷേധിച്ച തെരുവ് കച്ചവടക്കാർ 24 മണിക്കൂർ കുത്തിയിരിപ്പ് സമരത്തിന് പിന്നാലെ മംഗളൂരു സിറ്റി കോർപറേഷൻ അഡ്മിനിസ്ട്രേറ്ററുടെ ഓഫീസ് ഉപരോധിച്ചു.

കമ്മീഷണർ പ്രതിഷേധ സ്ഥലം സന്ദർശിക്കുകയോ അവരുടെ മെമ്മോറാണ്ടം സ്വീകരിക്കുകയോ ചെയ്യാത്തതിൽ രോഷാകുലരായ പ്രതിഷേധക്കാർ കോർപറേഷന്റെ പ്രധാന ഗേറ്റിന് സമീപമുള്ള ധർണ വേദിയിൽ നിന്ന് മാർച്ച് ചെയ്ത് അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുടെ ഓഫീസിന് പുറത്ത് പ്രതിഷേധ പ്രകടനം നടത്തുകയായിരുന്നു.

ഡെപ്യൂട്ടി കമ്മീഷണർ തങ്ങളെ കാണുന്നതുവരെ പോകില്ലെന്ന് കച്ചവടക്കാർ ഉറച്ചുനിന്നു. പൊലീസ് ഉദ്യോഗസ്ഥർ ഇടപെട്ട് പ്രതിഷേധക്കാരെ അനുനയിപ്പിച്ചു, ഡെപ്യൂട്ടി കമ്മീഷണർ ജില്ലാ ആസ്ഥാനത്ത് ഇല്ലെന്നും പകരം അഡീ. ഡെപ്യൂട്ടി കമ്മീഷണറെ കാണാൻ അവസരം നൽകാമെന്നും ഉറപ്പുനൽകി.

അഡീ. ഡെപ്യൂട്ടി കമ്മീഷണർ കെ. രാജു നിവേദനം സ്വീകരിക്കുകയും തെരുവ് കച്ചവടക്കാരുടെ പരാതികൾ കേൾക്കുകയും ചെയ്തു. പ്രതിഷേധക്കാരുടെ ആശങ്കകൾ ഡെപ്യൂട്ടി കമ്മീഷണറുടെ ശ്രദ്ധയിൽപ്പെടുത്തി ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം ഉറപ്പ് നൽകി.

Tags:    
News Summary - Street vendors blockade the corporation office

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.