കാട്ടാനയും മരം കയറിയ ഇ.ടി.എഫ് അംഗവും
Posted On
date_range Updated On
date_range കർമസേനാംഗത്തിനുനേരെ കാട്ടാന ആക്രമണം; ഇ.ടി.എഫ് സേനാംഗം മരത്തിൽ കയറി രക്ഷപ്പെട്ടു
മംഗളൂരു: ചിക്കമംഗളൂരു ജില്ലയിൽ എൻ ആർ.പുര സുർലുവിൽ കാട്ടാനകളെ പിടികൂടാനുള്ള കർമസേനയിലെ (ഇ.ടി.എഫ്) അംഗം കാട്ടാന ആക്രമണത്തിൽനിന്ന് മരത്തിൽ കയറി രക്ഷപ്പെട്ടു.
ഇയാൾ കയറിയ മരം ആന കുലുക്കുകയും കടപുഴക്കാൻ ശ്രമിക്കുകയും ചെയ്യുന്ന രംഗം മറ്റു സേനാംഗങ്ങൾ മൊബൈൽ ഫോൺ കാമറയിൽ പകർത്തി. കാപ്പിത്തോട്ടത്തിലാണ് ആന ആക്രമണം നടത്തിയത്. ഈ മേഖലയിൽ കാട്ടാന ശല്യം രൂക്ഷമായതിനാൽ ഇ.ടി.എഫ് സേനയെ നിയോഗിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.