ബംഗളൂരു: ബംഗളൂരു നഗരത്തിലെ പ്രധാന റോഡുകളിലൊന്നായ രാജ്കുമാർ റോഡിൽ വൈറ്റ് ടോപ്പിങ് പ്രവൃത്തി നടക്കുന്നതിനാൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. കെ.എസ്.ആർ.ടി.സി, ബി.എം.ടി.സി ബസുകൾ, സ്വകാര്യ ബസുകൾ, മറ്റു ഭാരവാഹനങ്ങൾ എന്നിവക്കാണ് മൂന്നു മാസത്തേക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്. ഇതുമൂലം രാജാജി നഗർ, മല്ലേശ്വരം മേഖലയിൽ ഗതാഗതത്തിരക്ക് അനുഭവപ്പെടുമെന്ന് ട്രാഫിക് പൊലീസ് മുന്നറിയിപ്പ് നൽകി.
രാജ്കുമാർ റോഡിൽ നവരംഗ് സിഗ്നൽ മുതൽ ഓറിയോൺ മാൾ വരെ ബാരിക്കേഡ് സ്ഥാപിച്ചിട്ടുണ്ട്. ലുലു മാൾ ജങ്ഷൻ മുതൽ നവരംഗ് സിഗ്നൽ വരെ ബൈക്ക്, കാർ എന്നിവ മാത്രം കടത്തിവിടും. കെ.എസ്.ആർ.ടി.സി, ബി.എം.ടി.സി, സ്വകാര്യ ബസുകൾക്ക് ലുലു മാൾ ജങ്ഷന് സമീപത്തെ അടിപ്പാതയിൽ പ്രവേശിച്ച് ബശ്യാം സർക്ൾ, വെസ്റ്റ് ഓഫ് കോർഡ് റോഡ് എന്നിവ വഴി തുംകൂർ റോഡിൽ പ്രവേശിക്കാം. മേഖലയിൽ ഗതാഗതത്തിരക്ക് ഒഴിവാക്കാൻ ബദൽ പാതകൾ ട്രാഫിക് പൊലീസ് നിർദേശിച്ചു.
മെജസ്റ്റിക് ഭാഗത്തുനിന്ന് തുമകൂരു റോഡിലേക്ക് പോകുന്ന വാഹനങ്ങൾ ലുലു മാൾ ജങ്ഷന് സമീപത്തെ അടിപ്പാതയിൽ പ്രവേശിച്ച് ബശ്യാം സർക്ൾ, വെസ്റ്റ് ഓഫ് കോർഡ് റോഡ് എന്നിവ വഴി തുമകൂരു റോഡിൽ എത്തിച്ചേരാം. മെജസ്റ്റികിൽനിന്ന് രാജാജി നഗർ ഭാഗത്തേക്കുള്ള ഇരുചക്ര വാഹനങ്ങളും കാറുകളും നവരംഗ് സിഗ്നലിൽനിന്ന് ഇടത്തോട്ട് തിരിഞ്ഞ് പത്തൊമ്പതാം മെയിൻ റോഡിലൂടെ യാത്ര ചെയ്ത് മോഡി ഹോസ്പിറ്റൽ ബ്രിഡ്ജിൽനിന്ന് വലത്തോട്ടു തിരിയണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.