ബംഗളൂരു: മലബാർ മുസ്ലിം അസോസിയേഷൻ സമൂഹത്തിലെ നിർധനരും നിരാലംബരുമായ ഭവനരഹിതർക്ക് നിർമിച്ചു നൽകി വരുന്ന എം.എം.എ ചാരിറ്റി ഹോം പദ്ധതിയുടെ നാലാംഘട്ട വിതരണത്തിന് അപേക്ഷ ക്ഷണിച്ചു. നീലസാന്ദ്രയിൽ പുതുതായി പണിതീർത്ത വീടുകളാണ് വിതരണത്തിനുള്ളത്. 2026 ജനുവരി 24ന് നടക്കുന്ന എം.എം.എ യുടെ 90ാം വാർഷിക സമ്മേളനത്തിലാണ് വീടുകൾ സമർപ്പിക്കുന്നത്. ഒരു ചെറുകുടുംബത്തിന് താമസിക്കാൻ അടിസ്ഥാന സൗകര്യങ്ങളോടുകൂടിയ 27 വീടുകളാണ് വിതരണം ചെയ്യുന്നത്.
ലഭിക്കുന്ന അപേക്ഷകളിൽ സർവേ നടത്തിയാണ് ഏറ്റവും അർഹരായവരെ കണ്ടെത്തുന്നത്. ഈ മാസം 15 വരെയാണ് അപേക്ഷകൾ സ്വീകരിക്കുന്നത്. പൂർണമായ വിലാസവും ഫോൺ നമ്പറും അടങ്ങുന്ന അപേക്ഷ മൈസൂർ റോഡിലെ കർണാടക മലബാർ സെന്ററിലെ ഓഫിസിൽ ഏൽപിക്കണം. കൂടുതൽ വിവരങ്ങൾക്ക് 907110120,9071140 140 എന്നീ നമ്പറുകളിലോ ഓഫിസിലോ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.