Posted On
date_range Updated On
date_range പൊലീസുകാർ റീൽസ് എടുത്താൽ കർശന നടപടി
ബംഗളൂരു : പൊലീസുകാർ ഡ്യൂട്ടിയിലുള്ളപ്പോഴും യൂനിഫോമിലും റീൽസ് ചിത്രീകരിച്ച് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നത് വിലക്കി ബംഗളൂരു സിറ്റി പൊലീസ് കമീഷണർ ബി. ദയാനന്ദ. യൂനിഫോമിട്ട് റീൽസ് ചെയ്യുന്നത് പൊലീസ് വകുപ്പിന് അവമതിപ്പുണ്ടാക്കുമെന്നും സൽപ്പേരിന് കോട്ടം വരുത്തുമെന്നും കമീഷണർ ചൂണ്ടിക്കാട്ടി. അടുത്തിടെയായി പൊലീസുകാരും ജീവനക്കാരും റീൽസ് ചിത്രീകരിച്ച് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നത് പതിവായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.