ബംഗളൂരു: നഗരത്തിൽ ജലവിതരണം സംബന്ധിച്ച് ഉപയോക്താക്കൾക്ക് പരാതികളോ ആക്ഷേപങ്ങളോ അഭിപ്രായങ്ങളോ ഉണ്ടെങ്കിൽ എല്ലാ വാരങ്ങളിലും അറിയിക്കാൻ സംവിധാനം. ബാംഗ്ലൂർ വാട്ടർ സപ്ലൈ ആൻഡ് സീവേജ് ബോർഡ് (ബി.ഡബ്ല്യു.എസ്.എസ്.ബി) ചെയർമാൻ എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 9.30 മുതൽ 10.30 വരെ ടെലിഫോണിൽ ലഭ്യമാവും. വേനൽക്കാലം അവസാനിക്കുന്നതുവരെ ഇതു തുടരും. മുമ്പ് മാസത്തിൽ രണ്ടു തവണയായിരുന്നു ടെലിഫോൺ- ഇൻ പരിപാടി സംഘടിപ്പിച്ചിരുന്നത്. ഫോൺ: 080 22945119.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.