‘ഉ​ദ്യാ​ന ബി​ല്‍’​പു​നഃ​പ​രി​ശോ​ധി​ക്കും -കർണ്ണാടക മു​ഖ്യ​മ​ന്ത്രി

ബം​ഗ​ളൂ​രു: ന​ഗ​ര​ത്തി​ലെ ഉ​ദ്യാ​ന​ങ്ങ​ളു​ടെ ഒ​രു ഭാ​ഗം അ​ടി​സ്ഥാ​ന സൗ​ക​ര്യ പ​ദ്ധ​തി​ക​ൾ​ക്കാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചു​ള്ള വി​വാ​ദ ബി​ൽ സ​ർ​ക്കാ​ർ പു​നഃ​പ​രി​ശോ​ധി​ക്കു​മെ​ന്ന് ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​ർ ചൊ​വ്വാ​ഴ്ച മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് പ​റ​ഞ്ഞു. നി​ർ​ദ്ദി​ഷ്ട ബി​ല്‍ പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഞാ​യ​റാ​ഴ്ച ലാ​ൽ​ബാ​ഗി​ൽ ആ​യി​ര​ക്ക​ണ​ക്കി​ന് പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​രും പൊ​തു​ജ​ന​ങ്ങ​ളും ഒ​ത്തു​കൂ​ടി പ്ര​തി​ഷേ​ധി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ശി​വ​കു​മാ​റി​ന്‍റെ തീ​രു​മാ​നം.

ആ​ഗ​സ്റ്റ് 24നാ​ണ് ക​ർ​ണാ​ട​ക സ​ര്‍ക്കാ​ര്‍ 'ഉ​ദ്യാ​ന സം​ര​ക്ഷ​ണ നി​യ​മ ഭേ​ദ​ഗ​തി ബി​ൽ' നി​യ​മ​സ​ഭ​യി​ൽ പാ​സാ​ക്കി​യ​ത്. ഹോ​ർ​ട്ടി​ക​ൾ​ച്ച​ർ വ​കു​പ്പി​ന് കീ​ഴി​ലു​ള്ള ഏ​തൊ​രു ഉ​ദ്യാ​ന​ന്‍റെ​യും മൊ​ത്തം വി​സ്തൃ​തി​യു​ടെ അ​ഞ്ചു ശ​ത​മാ​നം വ​രെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ​ക്കോ ജ​നോ​പ​കാ​ര പ​ദ്ധ​തി​ക​ൾ​ക്കോ ​​വേ​ണ്ടി പാ​ട്ടം, സ​മ്മാ​നം, കൈ​മാ​റ്റം, പ​ണ​യം എ​ന്നീ രീ​തി​യി​ല്‍ കൈ​മാ​റി ഉ​പ​യോ​ഗി​ക്കാം എ​ന്ന​താ​യി​രു​ന്നു ബി​ല്ലി​ലെ വി​വാ​ദ വ്യ​വ​സ്ഥ. സ​ർ​ക്കാ​ർ വ​കു​പ്പു​ക​ൾ, സ​ർ​ക്കാ​ർ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ക​മ്പ​നി​ക​ൾ അ​ല്ലെ​ങ്കി​ൽ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​ക്ക് മാ​ത്ര​മേ ഉ​ദ്യാ​ന ഭൂ​മി കൈ​മാ​റാ​ന്‍ അ​നു​വാ​ദ​മു​ള്ളൂ. ബി​ല്‍ നി​യ​മ​സ​ഭ​യി​ല്‍ ച​ര്‍ച്ച ചെ​യ്യു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പ്ര​തി​ക​രി​ച്ചു. പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ​യും പൊ​തു​ജ​ന​ങ്ങ​ളു​ടെ​യും നി​ർ​ദ്ദേ​ശ​ങ്ങ​ൾ​ക്ക് വി​ല ക​ല്‍പ്പി​ക്കു​മെ​ന്നും പൊ​തു​ജ​ന​ങ്ങ​ളു​ടെ താ​ൽ​പ്പ​ര്യം മു​ൻ​നി​ർ​ത്തി​യാ​ണ് തീ​രു​മാ​നം എ​ടു​ക്കു​ക​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ബി.​ജെ.​പി അ​ധി​കാ​ര​ത്തി​ലി​രു​ന്ന​പ്പോ​ൾ ഉ​പ​യോ​ഗം മാ​റ്റി​യ എ​ല്ലാ ഉ​ദ്യാ​ന ഭൂ​മി​ക​ളു​ടെ​യും വി​വ​ര​ങ്ങ​ൾ പ​ര​സ്യ​മാ​ക്കു​മെ​ന്നും ശി​വ​കു​മാ​ർ പ​റ​ഞ്ഞു. ലാ​ൽ​ബാ​ഗി​ന് സ​മാ​ന​മാ​യ രീ​തി​യി​ല്‍ അ​ഞ്ച് ഉ​ദ്യാ​ന​ങ്ങ​ള്‍ കൂ​ടി നി​ർ​മി​ക്കു​മെ​ന്നും ബി.​ജെ.​പി സ​ര്‍ക്ക​റി​ന്‍റെ ഭ​ര​ണ​കാ​ല​ത്ത് മെ​ട്രോ സ്റ്റേ​ഷ​നാ​യി ലാ​ല്‍ ബാ​ഗ് ഭൂ​മി ക​യ്യേ​റി​യ​പ്പോ​ള്‍ ജ​ന​ങ്ങ​ള്‍ പ്ര​തി​ക​രി​ച്ചി​ല്ല എ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി. 

Tags:    
News Summary - Gardens Bill will be reviewed Karnataka Chief Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.