Posted On
date_range Updated On
date_range വോട്ടർ ഡേറ്റ ചോർത്തൽ: നാല് ബി.ബി.എം.പി ജീവനക്കാർ അറസ്റ്റിൽ
ബംഗളൂരു: വോട്ടര്‍ ഡേറ്റ ചോര്‍ത്തല്‍ കേസുമായി ബന്ധപ്പെട്ട് നാല് ബി.ബി.എം.പി ജീവനക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. സന്നദ്ധസംഘടനയായ ചിലുമെ ട്രസ്റ്റിന്റെ പ്രതിനിധികള്‍ക്ക് വ്യാജ ഐ.ഡി കാര്‍ഡ് നല്‍കിയെന്നാണ് പ്രതികൾക്കെതിരായ ആരോപണം. റവന്യൂ ഓഫിസര്‍മാരായ ചന്ദ്രശേഖര്‍ കെ. (മഹാദേവപുര), സുഹൈല്‍ അഹ്മദ് (ശിവാജിനഗര്‍), ഭീമാശങ്കര്‍ (ചിക്പേട്ട്), അസിസ്റ്റന്റ് റവന്യൂ ഓഫിസര്‍ മഹേഷ് (ആർ.ആർ നഗര്‍) എന്നിവരെയാണ് കഴിഞ്ഞദിവസം അൾസൂർ ഗേറ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. കേസിൽ കുറ്റാരോപിതരായ നാലു പേരെയെയും നവംബര്‍ 21ന് ബി.ബി.എം.പി സസ്പെന്‍ഡ് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.