കർണാടക ഹൈകോടതിയുടെ ചീഫ് ജസ്റ്റിസായി ചുമതലയേറ്റ ജസ്റ്റിസ് വിഭു ബക്രുവിന് ഗവർണർ താവർ ചന്ദ് ഗഹ് ലോട്ട്
പൂച്ചെണ്ട് കൈമാറുന്നു
Posted On
date_range Updated On
date_range വിഭു ബക്രു കർണാടക ഹൈകോടതി ചീഫ് ജസ്റ്റിസായി ചുമതലയേറ്റു
ബംഗളുരു: കർണാടക ഹൈകോടതിയുടെ ചുതിയ ചീഫ് ജസ്റ്റിസായി വിഭു ബക്രു (59) ശനിയാഴ്ച ചുമതലയേറ്റു. ഡൽഹി ഹൈകോടതി ജഡ്ജിയായിരുന്നു. രാജ്ഭവനിലെ ഗ്ലാസ് ഹൗസിൽ നടന്ന ചടങ്ങിൽ ഗവർണർ താവർ ചന്ദ് ഗഹ് ലോട്ട് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, നിയമ നിർമാണ കൗൺസിൽ ചെയർമാൻ ബസവരാജ് ഹൊരട്ടി, മന്ത്രിമാർ, ജഡ്ജുമാർ, മുതിർന്ന അഭിഭാഷകർ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.