അബ്ദുൽ റാസിഖ്

ഉള്ളാൾ സ്വദേശി സൗദിയിൽ വാഹനാപകടത്തിൽ മരിച്ചു

മംഗളൂരു: സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തിൽ ഉള്ളാൾ മില്ലത്ത് നഗറിലെ യുവാവ് മരിച്ചതായി ബന്ധുക്കൾക്ക് വിവരം. മുഹമ്മദിന്റെ മകൻ അബ്ദുൾ റാസിഖ് ആണ് (27) മരിച്ചത്.

ഞായറാഴ്ച രാത്രി റാസിഖ് സ്റ്റാഫ് ബസിൽ ജോലി സ്ഥലത്തേക്ക് പോകുമ്പോൾ മറ്റൊരു ബസ് ഇടിച്ചെന്നും ഗുരുതരമായി പരിക്കേറ്റ് സംഭവസ്ഥലത്ത് തന്നെ മരിച്ചതായും കുടുംബം അറിയിച്ചു.

സൗദിയിലെ ജുബൈലിൽ പോളിടെക് കമ്പനിയിൽ ജോലി ചെയ്തിരുന്ന യുവാവ് സിവിൽ എഞ്ചിനീയറിങ് ബിരുദധാരിയാണ്. ജൂലൈയിൽ നാട്ടിൽ വന്ന് തിരിച്ചുപോയി കഴിഞ്ഞ മാസം 15നാണ് സൗദിയിൽ ജോലി പുനരാരംഭിച്ചത്.

കുടുംബത്തിലെ ഇളയ മകനായിരുന്നു റാസിഖ്. അസുഖം മൂലം നേരത്തെ സഹോദരനും സഹോദരിയും മരിച്ചിരുന്നു.

Tags:    
News Summary - Ullal native dies in car accident in Saudi Arabia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.