ബംഗളൂരു: കര്‍ണാടക എക്സാമിനേഷന് അതോറിറ്റി(കെ.ഇ.എ) യു.ജി.സി സി.ഇ .ടി കൗൺസലിങ് തീയതി ജൂലൈ 18 വരെ നീട്ടി. ഓണ്‍ ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതില്‍ വിദ്യാര്‍ഥികള്‍ക്ക് തടസ്സം നേരിടേണ്ടി വന്നതിനാലാണ് തീയതി നീട്ടിയത്. സെര്‍വര്‍ പ്രശ്നങ്ങള്‍ പരിഹരിച്ചുവരുകയാണെന്നും വിവിധ പ്രഫഷനല്‍ കോഴ്സുകളിലേക്ക് പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സുഗമമായ പ്രവേശനം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് കെ.ഇ.എ എക്സിക്യുട്ടിവ് ഡയറക്ടര്‍ എച്ച്. പ്രസന്ന മാധ്യമങ്ങളോട് പറഞ്ഞു.
എൻജിനീയറിങ്, വെറ്ററിനറി, മൃഗസംരക്ഷണം, കാര്‍ഷിക ശാസ്ത്രം, ബി.ടി.പി, ആരോഗ്യശാസ്ത്രം എന്നീ കോഴ്സുകളിലേക്ക് പ്രവേശനം തേടുന്നവര്‍ പുതുക്കിയ തീയതി അനുസരിച്ചു കെ.ഇ.എ പോർട്ടലിൽ cetonline.karnataka.gov.in ലോഗിൻ ചെയ്ത് അപേക്ഷ സമര്‍പ്പിക്കണം. പുതിയ തീയതി അനുസരിച്ചു ഓപ്ഷന് എന്‍ട്രി ജൂലൈ 18നു രാവിലെ 11.59നും, മോക്ക് സീറ്റ് അലോട്ട്മെന്റ് ഫലങ്ങൾ ജൂലൈ 21നു രാവിലെ 11നു ശേഷവും പ്രഖ്യാപിക്കും.
മോക്ക് അലോട്ട്മെന്റിനുശേഷം ഓപ്ഷൻ എഡിറ്റിങ് ജൂലൈ 21ന് ഉച്ചക്ക് രണ്ടിനും ജൂലൈ 24നു രാവിലെ 11.59 നും നടക്കും. ഒന്നാം റൗണ്ട് സീറ്റ് അലോട്ട്മെന്റ് ഫലം ജൂലൈ 28നു രാവിലെ 11നു പ്രഖ്യാപിക്കും. ജൂലൈ ഏഴിനുശേഷം യു.ജി.സി സി.ഇ.ടി 2025 ലേക്ക് രജിസ്റ്റര്‍ ചെയ്ത് ഓണ്‍ ലൈന്‍ അപേക്ഷകള്‍ സമര്‍പ്പിച്ച വിദ്യാര്‍ഥികള്‍ (A മുതല്‍ O വരെയുള്ള വിഭാഗങ്ങളിലും Z വിഭാഗങ്ങളിലുള്ളവരും) ജൂലൈ 17 നും 19 നും ഇടയില്‍ ബംഗളൂരുവിലെ കെ.ഇ.എ ഓഫിസില്‍ രേഖാ പരിശോധനക്കു ഹാജരാകണം.
പുതുതായി രജിസ്റ്റര്‍ ചെയ്ത ഹൊരനാട് ,ഗഡി നാട് കന്നടിക വിദ്യാര്‍ഥികള്‍ക്കുള്ള കന്നട ഭാഷാ പരീക്ഷ ജൂലൈ 17 നു വൈകീട്ട് 3.30 നും 4.30 നും ഇടയില്‍ ബംഗളൂരു കെ.ഇ.എ സെന്ററില്‍ നടത്തും. യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ നിർദേശങ്ങള്‍ പാലിക്കണമെന്നും വിശദവിവരങ്ങൾക്കായി വെബ് സൈറ്റ് സന്ദർശിക്കണമെന്നും കെ.ഇ.എ അധികൃതര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.