ബംഗളൂരു: വർഷം മുഴുവൻ സന്തോഷവും സമൃദ്ധിയും പ്രതീക്ഷിച്ച് കന്നട നാട്ടിൽ ചൊവ്വാഴ്ച ഉഗാദിയുടെ പുതുപ്പിറവിയാഘോഷം.ക്ഷേത്രങ്ങളിലും വീടുകളിലും സ്ഥാപനങ്ങളിലും പ്രത്യേക പൂജകളും പ്രാർഥനകളും നടക്കും. വീടുകളുടെ വാതിലുകൾ പൂക്കളും മാവിലകളും കൊണ്ട് അലങ്കരിക്കും. കയ്പ്പും മധുരവുമുള്ള ‘ബേവു ബെല്ല’ ബന്ധുക്കൾക്കും അയൽക്കാർക്കും സുഹൃത്തുക്കൾക്കും കൈമാറും. സന്തോഷവും സങ്കടവും നിറഞ്ഞ ജീവിതത്തെ പ്രതീകവത്കരിക്കുന്നതാണ് വേപ്പും ശർക്കരയും ചേർത്തുണ്ടാക്കുന്ന ‘ബേവു ബെല്ല’ പലഹാരം. പുളിയോഗരെയും ഒബ്ബട്ടുവും ഉഗാദിയിലെ വിശേഷ വിഭവങ്ങളാണ്.
യുഗത്തിെൻറ ആരംഭം എന്ന അർഥത്തിലാണ് യുഗാദി എന്നുവിളിക്കപ്പെടുന്നത്. മലയാളികളുടെ പ്രിയപ്പെട്ട ആഘോഷമായ വിഷുവിന് സമാനമാണ് കന്നട നാടിെൻറ ഉഗാദി. ഏപ്രിലിെൻറ വെയിൽചൂടും ലോക്സഭ തെരഞ്ഞെടുപ്പിെൻറ പ്രചാരണച്ചൂടും ഏറ്റിട്ടും ഒട്ടും മാറ്റുകുറയാതെയാണ് ഇത്തവണയും ഉഗാദിയെത്തുന്നത്. ബംഗളൂരുവിലെയും മൈസൂരുവിലെയും മാർക്കറ്റുകളിൽ പൂക്കൾക്ക് നല്ല വിപണിയായിരുന്നു. പൂക്കൾക്കും പച്ചക്കറികൾക്കും വില കുത്തനെ വർധിച്ചിട്ടുണ്ട്.
ഡിമാൻഡ് ഏറെയുള്ള കനകാംബര പൂക്കൾക്ക് ഇരട്ടിയിലേറെയാണ് വില. ഉഗാദി പ്രമാണിച്ച് നഗരത്തിൽ പലയിടത്തും പ്രത്യേകം ചന്തകൾ തുറന്നിരുന്നു. വിഭവങ്ങൾ ഒരുക്കാനുള്ള സാധനങ്ങളും പൂക്കളും വാങ്ങാനായിരുന്നു തിരക്ക്. വസ്ത്രശാലകളിൽ നല്ല തോതിൽ വിൽപന നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.