ബംഗളൂരു: കർണാടക പരീക്ഷ അതോറിറ്റിക്ക് കീഴിൽ മെഡിക്കൽ ബിരുദ കോഴ്സുകളിലേക്കുള്ള യു.ജി നീറ്റ് പ്രവേശന നടപടികൾ ആരംഭിച്ചു. താൽപര്യമുള്ള സീറ്റുകളിലേക്ക് ജൂലൈ 22ന് വൈകീട്ട് ആറുവരെ അപേക്ഷിക്കാമെന്ന് കെ.ഇ.എ എക്സിക്യൂട്ടിവ് ഡയറക്ടർ എച്ച്. പ്രസന്ന അറിയിച്ചു. സീറ്റ് വിവരം മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽനിന്ന് ലഭിച്ചാൽ ഉടൻ കെ.ഇ.എ വെബ്സൈറ്റിൽ അപ് ലോഡ് ചെയ്യുമെന്നും വിദ്യാർഥികൾ ശ്രദ്ധാപൂർവം രജിസ്റ്റർ ചെയ്യണമെന്നും അദ്ദേഹം നിർദേശിച്ചു.
നിലവിൽ 2024-25 അക്കാദമിക വർഷത്തെ ഫീസ് ഘടനയാണ് വെബ്സൈറ്റിലുള്ളത്. പുതിയ അക്കാദമിക വർഷത്തെ ഫീസ് ഘടന സംബന്ധിച്ച അറിയിപ്പ് സർക്കാറിൽനിന്ന് ലഭിക്കുന്ന മുറക്ക് ഇത് വെബ്സൈറ്റിൽ അപ്ഡേറ്റ് ചെയ്യും. ആയുർവേദ, ഹോമിയോപതി, യൂനാനി, യോഗ, നാചുറോപതി കോഴ്സുകളിലെ സീറ്റ് മാനദണ്ഡം സംബന്ധിച്ച് സർക്കാറിൽനിന്ന് വിവരം ലഭിച്ചിട്ടില്ലെന്നും വിവരം ലഭിക്കുന്ന മുറക്ക് ഇക്കാര്യം വെബ്സൈറ്റിലൂടെ അറിയിക്കുമെന്നും കെ.ഇ.എ എക്സിക്യൂട്ടിവ് ഡയറക്ടർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.