പയസ്വിനി പുഴയിൽ രണ്ട് യുവാക്കൾ മുങ്ങിമരിച്ചു

മംഗളൂരു: പയസ്വിനി പുഴയിൽ നീന്താനിറങ്ങിയ രണ്ട് യുവാക്കൾ മുങ്ങിമരിച്ചു. പുത്തൂർ അരിയടുക്ക ദെർള നാരായണ പട്ടാളിയുടെ മകൻ ജിതേഷ് (19), അംബത്തെ മൂലയിലെ കൃഷ്ണ നായ്കയുടെ മകൻ പ്രവീൺ (19) എന്നിവരാണ് മരിച്ചത്. പുത്തൂരിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പങ്കെടുത്ത പരിപാടി വിജയിപ്പിക്കാൻ വിവിധ മേഖലകളിലെ തൊഴിലാളികൾക്ക് ഇന്നലെ ലീവ് അനുവദിച്ചിരുന്നു.

പുല്ലുചെത്ത് തൊഴിലാളികളായ ജിതേഷും പ്രവീണും മറ്റു നാല് സഹപ്രവർത്തകരും വീണുകിട്ടിയ ലീവ് ഉല്ലാസത്തിന് ഉപയോഗിച്ചു. കാറിൽ സുള്ള്യയിൽ വന്ന സംഘം ഒഡബയിൽ തൂക്കുപാലം സന്ദർശിച്ച ശേഷം പുഴയിൽ നീന്താൻ ഇറങ്ങുകയായിരുന്നു. മുങ്ങിയ ജിതേഷിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ പ്രവീണും ഒഴുക്കിൽപെട്ടു. സുള്ള്യ പൊലീസ് കേസെടുത്തു.

Tags:    
News Summary - Two youths drowned in Payaswini river

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.