അപകടത്തിൽ തകർന്ന കാർ, ഇൻസൈറ്റിൽ മരണപ്പെട്ട കിഷൻ ഷെട്ടി
Posted On
date_range Updated On
date_range കമ്പള കണ്ട് മടങ്ങിയ രണ്ട് മംഗളൂരു സ്വദേശികൾ വാഹന അപകടത്തിൽ മരിച്ചു
മംഗളൂരു: ബംഗളൂരുവിൽ കാസർകോട്, ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളിലെ കമ്പള കമ്മിറ്റികൾ സംയുക്തമായി നടത്തിയ മെഗാ പോത്തോട്ട മത്സരം കണ്ട് മടങ്ങിയവർ സഞ്ചരിച്ച കാർ അപകടത്തിൽ പെട്ട് രണ്ടു പേർ മരിച്ചു.
മംഗളൂരുവിനടുത്ത ബജ്പെ മൂഡുപെരേരയിലെ കിഷൻ ഷെട്ടി (20),മംഗളൂരുവിനടുത്ത ബണ്ട്വാൾ ബട്ടരെതോട്ട ഫിലിപ്പ് ലോബോ(32) എന്നിവരാണ് മരിച്ചത്. മൂന്ന് പേർക്ക് ഗുരുതരമായി പരുക്കേറ്റു.
ഞായറാഴ്ച പുലർച്ചെ കൊട്ടഗെരെ ഹൊബളി ചിഗനിപാളയ ഗ്രാമത്തിലെ സംസ്ഥാന ദേശീയ പാത 33ൽ ലോറി കാറിൽ ഇടിക്കുകയായിരുന്നു.ഇതിന്റെ ആഘാതത്തിൽ കാർ ചതഞ്ഞു കൊല്ലപ്പെട്ട ഫിലിപ്പ് ലോബോയും പ്രീതി ലോബോയും തമ്മിൽ എട്ട് മാസം മുമ്പാണ് വിവാഹിതരായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.