മംഗളൂരു: ലൈസൻസില്ലാത്ത പിസ്റ്റളുമായി ബൈക്കിൽ കറങ്ങുകയായിരുന്ന മഞ്ചേശ്വരം സ്വദേശികളും കർണാടകയിൽ താമസക്കാരുമായ രണ്ടു പേരെ മംഗളൂരു സിറ്റി ക്രൈം ബ്രാഞ്ച് പൊലീസ് അറസ്റ്റ് ചെയ്തു. ഉള്ളാൾ ഹൊസഹിതിലു ബലേപുരി വീട്ടിൽ അബ്ബാസ് എന്ന ബെഡി അബ്ബാസ്(61), കുത്താർ ഗുരുപ്രിയ അപാർട്ട്മെന്റിലെ യശ്വന്ത് കുമാർ (45) എന്നിവരാണ് അറസ്റ്റിലായത്. ബജ്പെ പൊലീസ് കേസ് റജിസ്റ്റർ ചെയ്തു. ബജ്പെ ഒഡ്ഡിഡകള ഭാഗങ്ങളിലാണ് ഇവർ പിസ്റ്റളുമായി ബൈക്കിൽ കറങ്ങിയത്.
പിസ്റ്റൾ, ബൈക്ക്, രണ്ട് മൊബൈൽ ഫോണുകൾ എന്നിങ്ങനെ 1,45,000 രൂപ വില കണക്കാക്കുന്ന സാധനങ്ങൾ പിടിച്ചെടുത്തു. സിറ്റി ക്രൈം ബ്രാഞ്ച് ഇൻസ്പെക്ടർ എച്ച്.എം. ശ്യംസുന്ദർ, സബ് ഇൻസ്പെക്ടർമാരായ ബി. രാജേന്ദ്ര, എം.വി. സുധീപ്, ശരണപ്പ ഭണ്ഡാരി,എ .എസ്.ഐ കെ.വി. മോഹൻ എന്നിവർ അറസ്റ്റിന് നേതൃത്വം നൽകി.
അബ്ബാസിന് എതിരെ മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിൽ അബ്കാരി കേസ്, അക്രമ കേസ്, കുമ്പള പൊലീസ് സ്റ്റേഷൻ പരിധിയിൽ അബ്കാരി കേസ്, മംഗളൂരു സൗത്ത് പോലീസ് സ്റ്റേഷൻ പരിധിയിൽ അക്രമ കേസ് എന്നിവ നിലവിലുണ്ട്. യശ്വന്ത് കുമാർ കാസർകോട് ബദിയടുക്ക പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കൊലക്കേസിൽ പ്രതിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.