മസീഹുല്ല, സത്താർ
മംഗളൂരു: വിദേശ തൊഴിലവസരങ്ങൾ വാഗ്ദാനം ചെയ്ത് നൂറുകണക്കിന് ഉദ്യോഗാർഥികളെ കബളിപ്പിച്ച വിസ തട്ടിപ്പ് കേസിൽ രണ്ട് പ്രതികളെ മംഗളൂരു സിറ്റി ക്രൈംബ്രാഞ്ച് (സി.സി.ബി) പൊലീസ് മുംബൈയിൽനിന്ന് അറസ്റ്റ് ചെയ്തു.
മുംബൈ നിവാസി മസീഹുല്ല ഖാൻ (43), ദിൽഷാദ് അബ്ദുൽ സത്താർ ഖാൻ (45) എന്നിവരാണ് അറസ്റ്റിലായത്.പ്രതികൾ മംഗളൂരുവിലെ ബെൻഡോർവെല്ലിൽ ഹൈർഗ്ലോ എലഗന്റ് ഓവർസിസ് ഇന്റർനാഷനൽ (ഒ.പി.സി) പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ ഓഫിസ് തുറക്കുകയും വിദേശ ജോലികൾക്ക് വർക്ക് വിസ നൽകാമെന്ന് അവകാശപ്പെട്ട് പത്രങ്ങളിൽ പരസ്യം നൽകുകയും ചെയ്തു.
ഈ അവകാശവാദങ്ങൾ വിശ്വസിച്ച്, 289 വ്യക്തികൾ ഏകദേശം നാലര കോടി രൂപ നൽകിയെങ്കിലും വിസ ലഭിച്ചില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.