Posted On
date_range Updated On
date_range മാക്കൂട്ടം വനത്തിൽ മാലിന്യം തള്ളാൻ ശ്രമം; രണ്ടുപേർ പിടിയിൽ
ബംഗളൂരു: കേരളത്തിൽനിന്ന് ചാക്കുകളിലാക്കി കൊണ്ടുവന്ന മാലിന്യം മാക്കൂട്ടം വനത്തിൽ തള്ളാൻ ശ്രമിച്ച രണ്ടു പേർ പിടിയിൽ. ബോർഡർ ഡിവിഷന്റെയും വനംവകുപ്പിന്റെ വന്യജീവി വിങ്ങിന്റെയും സംയുക്ത ഓപറേഷനിലാണ് രണ്ടുപേരെ പിടികൂടിയത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം. 15 ചാക്കുകളിലായാണ് മാലിന്യം എത്തിച്ചിരുന്നത്. രണ്ടു പ്രതികളുടെയും അറസ്റ്റ് രേഖപ്പെടുത്തി. ഇവർ മാലിന്യം കൊണ്ടുവന്ന വാഹനവും കസ്റ്റഡിയിലെടുത്തു. ഡെപ്യൂട്ടി വനംവകുപ്പിന്റെ വീരാജ്പേട്ട സർക്കിൾ ഫോറസ്റ്റ് കൺസർവേറ്ററിന്റെ നിർദേശ പ്രകാരമാണ് നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.