​'പാ​കി​സ്താ​ൻ സി​ന്ദാ​ബാ​ദ്' മു​ദ്രാ​വാ​ക്യം വി​ളി​ച്ച​യാ​ള്‍ക്കെ​തി​രാ​യ കേ​സ് ഹൈ​കോ​ട​തി റ​ദ്ദാ​ക്കി

ബം​ഗ​ളൂ​രു: നാ​ല് വ​ർ​ഷം മു​മ്പ് മാ​ണ്ഡ്യ​യി​ൽ ന​ട​ന്ന ബി.​ജെ.​പി പ്ര​ക​ട​ന​ത്തി​നി​ടെ 'പാ​കി​സ്ഥാ​ൻ സി​ന്ദാ​ബാ​ദ്' മു​ദ്രാ​വാ​ക്യം വി​ളി​ച്ച​യാ​ള്‍‍ക്കെ​തി​രാ​യ ക്രി​മി​ന​ൽ കേ​സ് ക​ർ​ണാ​ട​ക ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി. മാ​ണ്ഡ്യ സ്വ​ദേ​ശി​യാ​യ ഡി.​എ​സ്. ര​വി​കു​മാ​റി​നെ​തി​രാ​യ കേ​സാ​ണ് ഹൈ​കോ​ട​തി റ​ദ്ദാ​ക്കി​യ​ത്.

ജ​സ്റ്റി​സ് ശ്രീ​ഷാ​ന​ന്ദ​യാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്. 2022 ഡി​സം​ബ​ർ 18 ന് ​പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ​യും ഇ​ന്ത്യ​യെ​യും കു​റി​ച്ച് ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യി​ൽ പാ​കി​സ്ഥാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ന​ട​ത്തി​യ അ​ധി​ക്ഷേ​പ​ക​ര​മാ​യ പ​രാ​മ​ർ​ശ​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധി​ച്ച് ബി.​ജെ.​പി മാ​ണ്ഡ്യ​യി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി​യ​പ്പോ​ഴാ​ണ് സം​ഭ​വം. പ്ര​തി​ഷേ​ധ​ത്തി​നി​ടെ ര​വി​കു​മാ​ർ 'പാ​കി​സ്ഥാ​ൻ സി​ന്ദാ​ബാ​ദ്' വി​ളി​ച്ചു പ​റ​ഞ്ഞു എ​ന്നാ​യി​രു​ന്നു പ​രാ​തി.

തു​ട​ർ​ന്ന് മാ​ണ്ഡ്യ പൊ​ലീ​സ് അ​ദ്ദേ​ഹ​ത്തി​നെ​തി​രെ കേ​സെ​ടു​ക്കു​ക​യാ​യി​രു​ന്നു. താ​ൻ അ​ബ​ദ്ധ​ത്തി​ൽ മു​ദ്രാ​വാ​ക്യം വി​ളി​ച്ച​താ​ണെ​ന്നും കേ​സ് റ​ദ്ദാ​ക്ക​ണ​മെ​ന്നും ര​വി​കു​മാ​ർ കോ​ട​തി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

അ​ന്വേ​ഷ​ണ രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ച ശേ​ഷം അ​ബ​ദ്ധ​ത്തി​ൽ മു​ദ്രാ​വാ​ക്യം വി​ളി​ക്കു​ന്ന​ത് കു​റ്റ​ക​ര​മ​ല്ലെ​ന്ന് കോ​ട​തി പ​റ​ഞ്ഞു. ര​വി​കു​മാ​റി​ന് ക്രി​മി​ന​ൽ പ​ശ്ചാ​ത്ത​ല​മി​ല്ലെ​ന്നും സ​മാ​ധാ​നം ത​ക​ർ​ക്കാ​ൻ ഉ​ദ്ദേ​ശി​ച്ചി​രു​ന്നി​ല്ലെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു. തു​ട​ർ​ന്നാ​ണ് ഹൈ​ക്കോ​ട​തി അ​ദ്ദേ​ഹ​ത്തി​നെ​തി​രാ​യ കേ​സ് റ​ദ്ദാ​ക്കി​യ​ത്.

Tags:    
News Summary - High Court quashes case against person who shouted Pakistan Zindabad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.