ബംഗളൂരു ഡി.ആര്‍.ഡി.ഒ ഓണാഘോഷം ഇന്ന്

ബംഗളൂരു: ഡി.ആര്‍.ഡി.ഒയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഓണാഘോഷം ശനി, ഞായര്‍ ദിവസങ്ങളില്‍ സി.വി. രാമന്‍ നഗറിലെ കമ്യൂണിറ്റി ഹാളിൽ നടക്കും. പ്രശസ്ത എഴുത്തുകാരനും പ്രഭാഷകനുമായ ആലങ്കോട് ലീലാകൃഷ്‌ണൻ മുഖ്യാഥിതിയാകും.

എസ്റ്റേറ്റ് മാനേജര്‍ രാകേഷ് സാഹു വിശിഷ്ടാതിഥിയാകും. ശനിയാഴ്ച വൈകീട്ട് 5:30ന് ചടങ്ങ് ആരംഭിക്കും. മഞ്ചാടിക്കൂട്ടം അവതരിപ്പിക്കുന്ന ഓണനിലാവ് പരിപാടി നടക്കും. ഞായറാഴ്ച പൂക്കളം മത്സരം, കരോക്കേ, വിഭവസമ്രുദ്ധമായ സദ്യ എന്നിവ ഉണ്ടായിരിക്കും.

വൈകീട്ട് പിന്നണി ഗായിക നിത്യ മാമനും സംഘവും അവതരിപ്പിക്കുന്ന ഗാനസന്ധ്യ നടക്കും. ചെയര്‍മാന്‍ ഡോ. ബെന്നി ജോർജ്, സെക്രട്ടറി രഞ്ജിത്, ഓര്‍ഗനൈസിങ് സെക്രട്ടറി ദിലീപ് കുമാർ എന്നിവര്‍ നേതൃത്വം നല്‍കും. ഡി.ആര്‍.ഡി.ഒയിലെ വിവിധ മലയാളി കുടുംബങ്ങൾ പങ്കെടുക്കും.

Tags:    
News Summary - Bengaluru DRDO Onam Celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.