ബംഗളൂരു: ബലിപെരുന്നാളിന് ഈദ്ഗാഹുകൾ നടക്കുന്നതിനാൽ ബംഗളൂരു ഗുരപ്പനപാളയത്തിന് സമീപവും ബന്നാര്‍ഘട്ട റോഡിലും തിങ്കളാഴ്ച ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ട്രാഫിക് പൊലീസ് അറിയിച്ചു. ബന്നാര്‍ഘട്ട റോഡില്‍ സാഗര്‍ ഹോസ്പിറ്റല്‍ ജങ്ഷന് മുതല്‍ ഗുരപ്പനപാളയ ജങ്ഷന് വരെയും ജിഡി മാര ജങ്ഷന് മുതല്‍ ഗുരപ്പനപാളയ ജങ്ഷന് വരെയും റെഡ്ഡി ഹോസ്പിറ്റല്‍ ജങ്ഷന് മുതല്‍ ഗുരപ്പനപാളയ ജങ്ഷന് വരെയും വാഹന ഗതാഗതം നിരോധിച്ചിട്ടുണ്ട്.
ഇതുവഴി വരുന്ന വാഹനങ്ങള്‍ സ്വാഗത് ജങ്ഷന്, ഈസ്റ്റ് എന്‍ഡ് ജങ്ഷന്, 28ാം മെയിന്‍ റോഡ് ജങ്ഷന് വഴി ഡാല്‍മിയ ജങ്ഷന്, ജിഡി മാര ജങ്ഷൻ, ഈസ്റ്റ് എന്‍ഡ് ജങ്ഷന്, സാഗര്‍ ഹോസ്പിറ്റല്‍ ജങ്ഷന് എന്നിവിടങ്ങളിലൂടെ കടന്നുപോകണം. മൈസൂരു റോഡ് ബി.ബി ജങ്ഷനിലും ബി.ബി.എം.പി മൈതാനത്തും ബലിപെരുന്നാൾ പ്രമാണിച്ച് തിരക്ക് പ്രതീക്ഷിക്കുന്നതിനാല്‍ രാവിലെ ആറു മുതല്‍ പ്രാർഥന പൂര്‍ത്തിയാകും വരെ ഗതാഗത നിയന്ത്രണങ്ങള്‍ നിലവിലുണ്ട്.
മൈസൂരു റോഡ് ടോള്‍ഗേറ്റ് ജങ്ഷൻ മുതല്‍ ബിബി ജങ്ഷൻ വരെയും ഫ്ലൈ ഓവറില്‍ ടൗണ്‍ ഹാള്‍ ജങ്ഷൻ വരെയും ടൗണ്‍ ഹാള്‍ മുതല്‍ മൈസൂരു റോഡ് ബി.ജി.എസ് ഫ്ലൈഓവർ വരെയും നിയന്ത്രണമുണ്ട്. പകരം, വാഹനങ്ങള്‍ക്ക് കിംകോ ജങ്ഷൻ വഴിയോ ബി.ജി.എസ് മേൽപാലത്തിന് താഴെയുള്ള സര്‍വിസ് റോഡിലൂടെയോ മാഗഡി റോഡിലേക്കും വിജയനഗറിലേക്കും പോകാം. ബസവനഗുഡി, ചാമരാജ് പേട്ട എന്നിവിടങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് യഥാക്രമം സിര്‍സി സര്‍ക്കിള്‍, ഗുഡ്സ് ഷെഡ് റോഡ്, മാഗഡി റോഡ് വഴി മജസ്റ്റിക്, മൈസൂരു റോഡില്‍ എത്തിച്ചേരാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.