Posted On
date_range Updated On
date_range ചന്നസാന്ദ്രയിൽ ജൂൺ 27 വരെ ഗതാഗത നിയന്ത്രണം
ബംഗളൂരു: ബി.ബി.എം.പിക്കു കീഴിൽ കൽവർട്ടിന്റെ പ്രവൃത്തി നടക്കുന്നതിനാൽ ചന്നസാന്ദ്ര മെയിൻ റോഡിലെ ഹൊസ റോഡ് ജങ്ഷനിൽ ജൂൺ 27വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ബംഗളൂരു ട്രാഫിക് പൊലീസ് അറിയിച്ചു. വിജയനഗർ ഭാഗത്തേക്കുള്ള റോഡിലാണ് നിയന്ത്രണം. ചന്നസാന്ദ്രയിൽനിന്ന് വിജയനഗർ, എ.കെ കോളനി ഭാഗത്തേക്കുള്ള വാഹനങ്ങൾ ഹോപ്ഫാം ജങ്ഷൻ വഴി വൈറ്റ്ഫീൽഡ് മെയിൻ റോഡിലേക്ക് പ്രവേശിക്കണം. വിജയനഗർ, എ.കെ കോളനി ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ വിജയനഗർ മെയിൻറോഡ്, മുനിസിങ് റോഡ് എന്നിവ വഴി വൈറ്റ്ഫീൽഡ്, ഐ.ടി.പി.എൽ ഭാഗത്തേക്ക് യാത്ര ചെയ്യണം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.