Posted On
date_range Updated On
date_range 70,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ടൗൺ പഞ്ചായത്ത് സി.ഇ.ഒ അറസ്റ്റിൽ
ബംഗളൂരു: ഹാസനിൽ ഇ-സ്വത്ത് ലൈസൻസുമായി ബന്ധപ്പെട്ട ജോലികൾക്കായി 70,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ സർക്കാർ ഉദ്യോഗസ്ഥയെ ലോകായുക്ത പൊലീസ് അറസ്റ്റ് ചെയ്തു.
രണ്ട് ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ട ആളൂർ ടൗൺ പഞ്ചായത്ത് ചീഫ് ഓഫിസർ പരാതിക്കാരനിൽനിന്ന് 70,000 രൂപ വാങ്ങുന്നതിനിടെയാണ് പിടി വീണത്. നേരത്തേ, പരാതിക്കാരനിൽനിന്ന് ഉദ്യോഗസ്ഥ 50,000 രൂപ വാങ്ങിയിരുന്നുവെന്ന് ലോകായുക്ത പൊലീസ് പറഞ്ഞു.
മറ്റൊരു കേസിൽ കാർവാറിലെ ലോകായുക്ത പൊലീസ് ഒരുക്കിയ കെണിയിൽ കാർവാർ നഗര വികസന അതോറിറ്റിയിലെ ഒരു ഉദ്യോഗസ്ഥൻ 10,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.