Posted On
date_range Updated On
date_range വൈദ്യുതി വേലിയിൽ തട്ടി പുലി ചത്തു; കർഷകൻ കസ്റ്റഡിയിൽ
ബംഗളൂരു: വന്യമൃഗങ്ങളിൽ നിന്ന് കൃഷി സംരക്ഷിക്കാൻ കർഷകൻ സ്ഥാപിച്ച വൈദ്യുതി വേലിയിൽ തട്ടി പുലി ചത്തു. രാമനഗര മഗഡി താലൂക്കിലെ മാരലഗൊണ്ടൽ ഗ്രാമത്തിലാണ് സംഭവം. ഇതേത്തുടർന്ന് കർഷകൻ ഉമേഷ് അറസ്റ്റിലായി. മധുരക്കിഴങ്ങ് കൃഷി വന്യമൃഗങ്ങളിൽ നിന്ന് സംരക്ഷിക്കാനാണ് വൈദ്യുതിവേലി സ്ഥാപിച്ചത്. കഴിഞ്ഞ ദിവസം നാലു വയസ്സുള്ള പുള്ളിപ്പുലി വൈദ്യുതി വേലിയിൽ തട്ടി ചത്തിരുന്നു. നിയമ നടപടി ഭയന്ന് കർഷകൻ പുലിയെ തന്റെ കൃഷിയിടത്തിൽ കുഴിച്ചിട്ടു. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പുലിയുടെ ജഡം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തി. അറസ്റ്റിലായ ഉമേഷിനെ കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.