സ്ഫോടനത്തിൽ തകർന്ന പടക്ക നിർമാണ യൂനിറ്റ്
Posted On
date_range Updated On
date_range പടക്ക നിർമാണ കേന്ദ്രത്തിൽ സ്ഫോടനം; മൂന്ന് വനിതകൾക്ക് പരിക്ക്
മംഗളൂരു: ഉഡുപ്പി ജില്ലയിലെ കാർക്കള ഹമ്മുൻജെയിൽ പടക്ക നിർമാണ കേന്ദ്രത്തിൽ ബുധനാഴ്ചയുണ്ടായ പൊട്ടിത്തെറിയിൽ മൂന്ന് വനിത തൊഴിലാളികൾക്ക് പരിക്കേറ്റു. ഗുരുതരമായി പൊള്ളലേറ്റ കജെയിലെ എസ്. സുഷമയെ (26) ആദ്യം കാർക്കള ഗവ. താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു, തുടർന്ന് ഉഡുപ്പി ജില്ല ആശുപത്രിയിലേക്ക് മാറ്റി.പടക്ക നിർമാണത്തിന് ലൈസൻസുള്ള കേന്ദ്രമാണിതെന്ന് പൊലീസ് പറഞ്ഞു. സ്ഫോടനത്തിൽ നിർമാണശാലയുടെ ഓട് മേൽക്കൂര തകർന്ന നിലയിലാണ്. മൂന്ന് യൂനിറ്റുകൾ അടുത്തടുത്തായാണ് പ്രവർത്തിക്കുന്നത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.