മംഗളൂരു: ഉഡുപ്പി ജില്ല പൊലീസ് മൂന്ന് സ്ഥിരം കുറ്റവാളികളെ ജില്ലയിൽ നിന്ന് പുറത്താക്കി.കുന്ദാപൂർ റൂറൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ മുഹമ്മദ് ഡാനിഷ് മദനി)23), കരണി മുഹ്‌സിൻ(44), ഷിർവ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഇല്യാസ് (36)എന്നിവർക്കെതിരെയാണ് ഉഡുപ്പി സ്‌പെഷ്യൽ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റും പൊലീസ് സൂപ്രണ്ടും പുറത്താക്കൽ ഉത്തരവ് പുറപ്പെടുവിച്ചത്.
കുന്താപുര താലൂക്കിലെ ഗുൽവാദി ഗ്രാമത്തിലെ മാവിനകട്ടെയിലെ ഹജുമ മൻസിൽ താമസിക്കു മുഹമ്മദ് ഡാനിഷ് മദനിക്കെതിരെ എട്ട് ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കുന്താപുര താലൂക്കിലെ കാവ്രാഡി ഗ്രാമത്തിലെ കണ്ട്ലൂരിലെ ജെഎം റോഡിൽ താമസിക്കുന്ന കരണി മുഹ്‌സിൻ ഏഴ് ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ട്, കൂടാതെ കുന്താപുര റൂറൽ പൊലീസ് സ്റ്റേഷനിൽ ഒരു റൗഡി കുറ്റവാളിയായും പട്ടികപ്പെടുത്തിയിട്ടുണ്ട്.
കാപു താലൂക്കിലെ പാദൂർ ഗ്രാമത്തിലെ ചന്ദ്രനഗർ ജനത കോളനിയിലെ ഇല്യാസിനെതിരെ 15 ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൊലപാതകം, കൊലപാതകശ്രമം, കല്ലെറിഞ്ഞുള്ള പൊലീസ് സ്റ്റേഷനുകളുടെ ആക്രമണം, വീടുകളിൽ അതിക്രമിച്ചു കയറൽ, മോഷണം, കന്നുകാലി മോഷണം, കന്നുകാലി കശാപ്പ്, കലാപ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ആക്രമണം എന്നിവയുൾപ്പെടെ 30 ക്രിമിനൽ കേസുകളിൽ ഈ മൂന്ന് പ്രതികളും ഒരുമിച്ച് ഉൾപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ഉത്തരവിന്റെ അടിസ്ഥാനത്തിൽ മുഹമ്മദ് ഡാനിഷ് മദനിയെ ശിവമോഗ ജില്ലയിലെ ശിക്കാരിപുര ടൗൺ പൊലീസ് സ്റ്റേഷൻ പരിധിയിലേക്കും കരണി മുഹ്‌സിനെ ബിദാർ ജില്ലയിലെ ഗാന്ധി ഗഞ്ച് പൊലീസ് സ്റ്റേഷൻ പരിധിയിലേക്കും ഇല്യാസിനെ ഉത്തര കന്നട ജില്ലയിലെ കാർവാർ ടൗൺ പൊലീസ് സ്റ്റേഷൻ പരിധിയിലേക്കും അയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.