ബംഗളൂരു: ബന്ദിപ്പൂർ, നാഗർഹോള കടുവ സംരക്ഷണ കേന്ദ്രങ്ങളിലെ ജംഗിൾ സഫാരി പൂർണമായും ആരംഭിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.മനുഷ്യ-മൃഗ സംഘർഷം മുന്‍ നിര്‍ത്തി വർധിച്ചുവരുന്നതിനെതിരെ പ്രദേശവാസികളുടെ പ്രതിഷേധത്തെത്തുടർന്ന് 2025 നവംബർ ഏഴിന് ബന്ദിപ്പുർ, നാഗർഹോള കടുവ സംരക്ഷണ കേന്ദ്രങ്ങളിലെ ജംഗിൾ സഫാരി താൽക്കാലികമായി നിർത്തിവെച്ചിരുന്നു.
വിഷയം പരിശോധിക്കാൻ ശാസ്ത്രജ്ഞരും വന്യജീവി വിദഗ്ധരും ഉൾപ്പെടുന്ന സാങ്കേതിക സമിതി രൂപവത്കരിച്ചിരുന്നു. പ്രാഥമിക റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ഫെബ്രുവരിയിൽ നിയന്ത്രണങ്ങളോടെ ഘട്ടം ഘട്ടമായി സഫാരി പ്രവർത്തനങ്ങൾ പുനരാരംഭിച്ചിരുന്നു. കമ്മിറ്റി സമര്‍പ്പിച്ച അന്തിമ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തില്‍ കമ്മിറ്റിയുടെ ശിപാർശകൾക്ക് അനുസൃതമായി ബന്ദിപ്പുർ, നാഗര്‍ഹോള കടുവ സംരക്ഷണ കേന്ദ്രങ്ങളിലെ ജംഗിൾ സഫാരികൾ പൂർണമായും വീണ്ടും തുറക്കാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.