തെരുവുനായുടെ ആക്രമണത്തിൽ പരിക്കേറ്റ
വർഷ ആശുപത്രിയിൽ
Posted On
date_range Updated On
date_range മൈസൂരുവിൽ തെരുവുനായുടെ ആക്രമണത്തിൽ മൂന്നര വയസ്സുകാരിക്ക് ഗുരുതര പരിക്ക്
ബംഗളൂരു: മൈസൂരു നഗരത്തിൽ തെരുവുനായുടെ ആക്രമണത്തിൽ പിഞ്ചുബാലികക്ക് ഗുരുതര പരിക്കേറ്റു. മൈസൂരു-നഞ്ചങ്കുണ്ട് റോഡ് ഗുണ്ടുറാവു നഗറിലെ സെക്യൂരിറ്റി ഗാർഡ് യോഗേഷിന്റെയും കാവ്യയുടെയും മകൾ വർഷക്കാണ് (മൂന്നര) പരിക്കേറ്റത്. വല്യമ്മക്കരികിൽനിന്ന് അടുത്ത കടയിലേക്ക് ചോക്ലറ്റ് വാങ്ങാൻ പോയതായിരുന്നു കുട്ടി. തെരുവുനായ് കുട്ടിയുടെ മുഖത്തും തലയിലും കടിച്ചു. ഓടിയെത്തിയ വല്യമ്മ അയൽക്കാരന്റെ സ്കൂട്ടറിൽ ജില്ല ആശുപത്രിയിൽ എത്തിച്ചു. കുട്ടി ചികിത്സയിൽ കഴിയുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.