പ്രതീകാത്മക ചിത്രം

രാത്രി താപനിലയിൽ കുറവുണ്ടാകും

ബംഗളൂരു: തിങ്കളാഴ്ചമുതല്‍ രാത്രി താപനിലയിൽ ഗണ്യമായ കുറവുണ്ടാകുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐ.എം.ഡി) അറിയിച്ചു. കുറഞ്ഞ താപനില 12 ഡിഗ്രി സെൽഷ്യസിനും 14 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കും. ഡിസംബറിലെ ശരാശരി താപനിലയായ 16.4 ഡിഗ്രി സെൽഷ്യസിനെക്കാൾ വളരെ താഴെയാണ് ഇത്. സമീപ വർഷങ്ങളെ അപേക്ഷിച്ച് ഏറ്റവും കൂടുതൽ തണുപ്പ് ഇത്തവണയായിരിക്കും. വരണ്ട കാറ്റ്, തെളിഞ്ഞ ആകാശം, വടക്കുകിഴക്കൻ കാറ്റിന്‍റെ ശക്തിപ്പെടൽ എന്നിവയാണ് കാലാവസ്ഥാ വ്യതിയാനത്തിന് കാരണം.

Tags:    
News Summary - There will be a drop in temperature at night

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.