ബംഗളൂരു: മികച്ച വിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് സർക്കാർ സ്കൂളുകളിലേക്ക് ആളുകളെ ആകര്‍ഷിക്കുമ്പോഴും ബണ്ട്വാൾ താലൂക്കില്‍ 28 സ്കൂളുകളില്‍ അധ്യാപകരില്ല. ആയിരത്തോളം പബ്ലിക് സ്കൂളുകള്‍ ഉള്‍പ്പടെ നിരവധി പദ്ധതികള്‍ ആരംഭിക്കുമ്പോഴും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിലും അധ്യാപകരെ നിയമിക്കുന്നതിലും സര്‍ക്കാര്‍ അനാസ്ഥ കാണിക്കുന്നുവെന്ന് അധികൃതര്‍ ആരോപിച്ചു. സർക്കാർ സ്കൂളുകൾ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുക, വിദ്യാര്‍ഥികളുടെ എണ്ണം വർധിപ്പിക്കുക, ദ്വിഭാഷാ നയം നടപ്പാക്കുക എന്നിവയുടെ കാര്യത്തില്‍ ശ്രദ്ധ കേന്ദ്രേകരിക്കുന്ന സര്‍ക്കാര്‍ അധ്യാപകരെ നിയമിക്കുന്നതിൽ പിന്നിലാണ്. സ്ഥിരം അധ്യാപകരുടെ അഭാവത്തിൽ സ്കൂളുകൾ പൂർണ്ണമായും ഗസ്റ്റ് അധ്യാപകരെ നിയമിക്കാന്‍ നിർബന്ധിതരാകുന്നു. ഇത്തരം നീക്കം മുഖേന സർക്കാർ തന്നെ രക്ഷിതാക്കളെ സർക്കാർ സ്കൂളുകൾക്ക് പകരം സ്വകാര്യ സ്കൂളുകള്‍ തെരഞ്ഞെടുക്കാന്‍ പ്രേരിപ്പിക്കുന്നു. സാധാരണയായി സർക്കാർ സ്കൂളുകളിൽ ഒന്നോ രണ്ടോ സ്ഥിരം അധ്യാപകരാണുള്ളത്. ബാക്കിയുള്ള ക്ലാസുകൾ കൈകാര്യം ചെയ്യാൻ ഗസ്റ്റ് അധ്യാപകരെയാണ് നിയമിക്കുന്നത്. സ്കൂൾ ഭരണം കൈകാര്യം ചെയ്യുന്നതിനോ വിദ്യാഭ്യാസ വകുപ്പ് നല്‍കുന്ന ഗ്രാൻഡുകള്‍വിനിയോഗിക്കുന്നതിനോ ഗസ്റ്റ് അധ്യാപകർക്ക് അധികാരമില്ല.
ഈ സഹചര്യം ഗസ്റ്റ് അധ്യാപകരെ പ്രതിസന്ധിയിലാക്കുന്നു. സുപ്രധാന തീരുമാനങ്ങള്‍ എടുക്കുന്നതിലും ഭരണപരമായ അനിശ്ചിതത്വം നിലനില്‍ക്കുന്നു. ബണ്ട്വാൾ ബ്ലോക്ക് വിദ്യാഭ്യാസ ഓഫിസറുടെ അധികാരപരിധിയിൽ പ്രവർത്തിക്കുന്ന സ്കൂളുകളിൽ നിരവധി അധ്യാപക തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നു. പ്രൈമറി സ്കൂളുകളിൽ മാത്രം 373 തസ്തികകളാണ് ഒഴിഞ്ഞു കിടക്കുന്നത്. വിരമിക്കൽ മുഖേന വരും ദിവസങ്ങളിൽ 20 തസ്തികകൾ കൂടി ഒഴിഞ്ഞുകിടക്കും. മൊത്തം 393 പ്രൈമറി സ്കൂൾ അധ്യാപകരുടെ ഒഴിവുകള്‍ ഉണ്ടാവും. പുതിയ തസ്തികകളെല്ലാം ഉടനടി നിയമനം നടത്തുക എന്നത് സാധ്യമല്ല. തല്‍ഫലമായി ഗസ്റ്റ് അധ്യാപകരെ നിയമിക്കണം. 393 ഗസ്റ്റ് അധ്യാപകരെ നിയമിക്കണമെന്ന് ബണ്ട്വാൾ ഉദ്യോഗസ്ഥർ ജില്ലാ വിദ്യാഭ്യാസ വകുപ്പിനോട് അഭ്യർത്ഥിച്ചിട്ടുണ്ട്. ഇതോടൊപ്പം വിഷയാധിഷ്ഠിത അധ്യാപകരുടെ കടുത്ത ക്ഷാമവും ഹൈസ്കൂളുകള്‍ നേരിടുന്നു. അധ്യയന വർഷം ആരംഭിക്കുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായിവരികയാണ്. ഒഴിവുള്ള അധ്യാപക തസ്തികകളിലേക്ക് ആവശ്യമായ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നത് സംബന്ധിച്ച് ഡി.ഡി.പി.ഐക്ക് അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. വിദ്യാര്‍ഥികൾക്ക് പാഠഭാഗങ്ങൾ പഠിക്കുന്നതിൽ ഒരു തടസ്സവും ഉണ്ടാകാതിരിക്കാൻ മുൻകരുതൽ നടപടികൾ സ്വീകരിച്ചുവരികയാണെന്നും ബണ്ട്വാൾ ബ്ലോക്ക് വിദ്യാഭ്യാസ ഓഫിസർ മാലതി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.