മംഗളൂരു: ഞായറാഴ്ച അർധരാത്രി പന്ത്രണ്ടോടെ പണമ്പൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ തണ്ണീർബാവിയിലെ ഗണേഷ് കട്ടേയിൽ മദ്യലഹരിയിൽ യുവാക്കൾ ഏറ്റുമുട്ടി.
സംഭവത്തിൽ രണ്ട് കേസുകളിലായി 10 പേരെ പൊലീസ് തിങ്കളാഴ്ച അറസ്റ്റ് ചെയ്തു. സംഭവം പണമ്പൂർ പൊലീസ് വിവരിക്കുന്നത് ഇങ്ങനെ: വെങ്കിടേഷ്, കാർത്തിക്, സന്തോഷ്, സെയ്ഫ്, ധനുഷ്, പ്രജ്വൽ എന്നീ യുവാക്കൾ മദ്യപിക്കുകയും പുകവലിക്കുകയും ചെയ്യുകയായിരുന്നു. ആ സമയം പ്രീതം, സൻവീത് എന്നിവരുടെ നേതൃത്വത്തിലുള്ള യുവാക്കളുടെ മറ്റൊരു സംഘം സിഗരറ്റ് ലൈറ്റർ ആവശ്യപ്പെട്ട് സമീപിച്ചു. പ്രജ്വൽ ലൈറ്റർ പ്രീതത്തിന് കൈമാറിയെങ്കിലും തിരികെ ലഭിക്കാത്തതിനെ തുടർന്ന് വാക്കുതർക്കമുണ്ടായി.
പ്രീതത്തിന്റെ സംഘത്തിലൊരാൾ ബിയർ കുപ്പികൊണ്ട് കാർത്തികിന്റെ തലക്കടിച്ചു. ഇതോടെ സംഘർഷമുണ്ടായി. ഇരുഭാഗത്തുമുള്ള അംഗങ്ങൾ മരത്തടികളുമായി പരസ്പരം ആക്രമിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.